ജി​ല്ല കാ​യി​ക​മേ​ള ന​ട​ക്കു​ന്ന കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഗ്രൗ​ണ്ട്

ജി​ല്ല സ്കൂ​ൾ കാ​യി​ക മേ​ള; വേ​ഗ​പ്പോ​രോ​ടെ നാ​ളെ ട്രാ​ക്കു​ണ​രും

കോ​ഴി​ക്കോ​ട്: ഈ ​മാ​സം വെ​ള്ളി​യാ​ഴ്ച മു​ത​ൽ മൂ​ന്നു​ദി​വ​സം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. അ​ത്‍ല​റ്റി​ക്സ് ഇ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. വി​വി​ധ ഉ​പ​ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് ജി​ല്ല ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ എ​ത്തു​ക. അ​ത്‌​ല​റ്റി​ക്സ് ഇ​ന​ങ്ങ​ൾ​ക്ക് പു​റ​മേ ഫു​ട്ബാ​ൾ, ക്രി​ക്ക​റ്റ്, ബാ​സ്‌​ക​റ്റ്‌​ബാ​ൾ, വോ​ളി​ബാ​ൾ, ജൂ​ഡോ, റെ​സ്‌​ലി​ങ് തു​ട​ങ്ങി​യ 40ലേ​റെ ഗെ​യിം​സ് ഇ​ന​ങ്ങ​ളി​ലും മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.

ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് റ​വ​ന്യൂ ജി​ല്ല കാ​യി​ക​മേ​ള​യി​ൽ മാ​റ്റു​ര​ക്കു​ക. താ​മ​ര​ശ്ശേ​രി, കോ​ഴി​ക്കോ​ട് സി​റ്റി, കൊ​യി​ലാ​ണ്ടി, വ​ട​ക​ര തു​ട​ങ്ങി​യ സ​ബ് ജി​ല്ല​ക​ൾ ത​മ്മി​ലാ​ണ് പ്ര​ധാ​ന പോ​രാ​ട്ടം.

ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും ജി​ല്ല​യി​ലെ പ്ര​മു​ഖ കാ​യി​ക സ്കൂ​ളു​ക​ൾ ത​മ്മി​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​നാ​യി ക​ടു​ത്ത പോ​രാ​ട്ട​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ കാ​യി​കാ​ധ്യാ​പ​ക​രു​ടെ​യും പ​രി​ശീ​ല​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് മേ​ള​ക്കാ​യി ന​ട​ത്തി​യി​ട്ടു​ള്ള​ത്. നീ​ന്ത​ൽ, ഫു​ട്ബാ​ൾ, ബാ​സ്‌​ക്ക​റ്റ്‌​ബാ​ൾ തു​ട​ങ്ങി​യ വി​വി​ധ ഗെ​യിം​സ് ഇ​ന​ങ്ങ​ൾ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​ധാ​ന സ്കൂ​ൾ ഗ്രൗ​ണ്ടു​ക​ളി​ലും ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലു​മാ​ണ് ന​ട​ക്കു​ക. 

Tags:    
News Summary - kerala-district-school-sports-meet-track-events-start-tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.