ഉസ്മാന് ഒഞ്ചിയം
സര് സയ്യിദ് അവാര്ഡ് ഉസ്മാന് ഒഞ്ചിയത്തിന്
കോഴിക്കോട്: സാമൂഹിക പരിഷ്കര്ത്താവും അലിഗഢ് മുസ്ലിം യൂനിവേഴ്സിറ്റി സ്ഥാപകനുമായ സര് സയ്യിദ് അഹമ്മദ് ഖാന്റെ സ്മരണാർഥം നല്കിവരുന്ന സര് സയ്യിദ് അവാര്ഡിന് പ്രവാസി എഴുത്തുകാരൻ ഉസ്മാന് ഒഞ്ചിയം തിരഞ്ഞെടുക്കപ്പെട്ടതായി സര് സയ്യിദ് അഹമ്മദ് ഖാന് മെമ്മോറിയല് ഫൗണ്ടേഷന് ഭാരവാഹികള് വാര്ത്തസമ്മേളനത്തില് പറഞ്ഞു. 25000 രൂപയും ശില്പവും പ്രശംസാ പത്രവുമാണ് പുരസ്കാരം. സര് സയ്യിദ് അഹമ്മദ് ഖാന്റെ 209ാം ജന്മദിനത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകീട്ട് നാലിന് കോഴിക്കോട് ഹോട്ടല് അളകാപുരി ഓഡിറ്റോറിയത്തില് സംഘടിപ്പിക്കുന്ന സമ്മേളനത്തില് എം.പി. അബ്ദുസ്സമദ് സമദാനി എം.പി അവാര്ഡ് സമ്മാനിക്കും. വാര്ത്തസമ്മേളനത്തില് ഫൗണ്ടേഷന് ചെയര്മാന് പ്രഫ. മുഹമ്മദ് ഹസ്സന്, ജന. സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, സംഘാടക സമിതി ചെയര്മാന് ഡോ. ഇ.കെ. ഗോവിന്ദ വര്മ രാജ, കണ്വീനര് പി.ടി. നിസാര് എന്നിവര് പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.