നാദാപുരം: ടൗണിലെ പ്രധാന കവലയിൽ പാർക്കിങ് തോന്നിയത് പോലെ. നോ എൻട്രി ഏരിയയിൽ വാഹനം കടക്കുക മാത്രമല്ല ഫുട്പാത്തിന് തടസ്സമുണ്ടാക്കി പാർക്കിങ്ങും പതിവായതിനാൽ ഗവ. യു.പി സ്കൂൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്.
ഏതാനും വർഷം മുമ്പ് ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഇവിടെ ബസ് തട്ടി മരണപ്പെട്ടിരുന്നു. തുടർന്ന് ജനങ്ങളുടെ ആവശ്യം മുൻനിർത്തിയാണ് കമ്പിവേലി കൊണ്ടുള്ള ഫുട്പാത്ത് നിർമിച്ചത്. ഫുട്പാത്ത് പോലും വഴിമുടക്കിയുള്ള വാഹന പാർക്കിങ് ഇവിടെ പതിവ് കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.