സുരേഷ്​ ബി പള്ളിപ്പാറ, അതുല്യ സാം, അനീഷ്​ മണ്ണാർക്കാട്​, കബീർ നല്ലളം, ഡോ. എം.പി. വാസു മുടൂർ, ദാസർ നല്ലൂർ, രാജേന്ദ്രൻ ഉണർവ്​, എം.എം. ബാലൻ

പാട്ടുകൂട്ടം കോഴിക്കോടി​ൻെറ കലാഭവൻ മണി പുരസ്​കാരം എട്ടു പേർക്ക്​

കോഴിക്കോട്​: പാട്ടുകൂട്ടം കോഴിക്കോടി​െൻറ അഞ്ചാമത്​ കലാഭവൻ മണി പുരസ്​കാരങ്ങൾ പ്രഖ്യാപിച്ചു. നാടൻ പാട്ട്​ ​േമഖലയിൽ​ സുരേഷ്​ ബി പള്ളിപ്പാറ, അതുല്യ സാം, അനീഷ്​ മണ്ണാർക്കാട്​, മാപ്പിള കലകളിൽ കബീർ നല്ലളം, ആദിവാസി കലാ ഗവേഷണത്തിന്​ ഡോ. എം.പി. വാസു മുടൂർ, തെയ്യം-തിറ കലാകാരൻ ദാസർ നല്ലൂർ, ആദിവാസി കലകളിൽ രാജേന്ദ്രൻ ഉണർവ്​, നാട്ടുകോൽക്കളിയിൽ എം.എം. ബാലൻ എരവന്നൂർ എന്നിവരാണ്​ പുരസ്​കാരത്തിന്​ അർഹരായത്​.

ശാസ്​ത്രീയ -ലളിത സംഗീത മേഖലയിൽ 45 വർഷം പിന്നിട്ട പടനിലം ബാബു, ദലിത്​ ആക്​ടിവിസ്​റ്റ്​ ടി.പി. ഭാസ്​കരൻ എന്നിവരെ ആദരിക്കും. മാർച്ച്​ ആറിന്​ വൈകീട്ട്​ നാലിന്​ കോഴി​േകാട്ട്​ നടക്കുന്ന മണിമുഴക്കം-2021 പരിപാടിയിൽ പുരസ്​കാരം സമ്മാനിക്കും. 10,001 രൂപയും പ്രശസ്​തി പത്രവുമാണ്​ പുരസ്​കാരം.

വാർത്തസമ്മേളനത്തിൽ ജൂറി ​െചയർമാൻ വിൽസൺ സാമുവൽ, കാനേഷ്​ പൂനൂര്​, പാട്ടുകൂട്ടം ഡയറക്​ടർ ഗിരീഷ്​ ആ​മ്പ്ര, മണിമുഴക്കം കൺവീനർ ബിജു പാത്തിപ്പാറ എന്നിവർ പ​ങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.