മാർച്ചിനുശേഷം വിരമിച്ചവർക്ക് പെൻഷനില്ല; ദുരിതത്തിലായി ആയിരങ്ങൾ

കക്കോടി (കോഴിക്കോട്​): മാർച്ചിനുശേഷം വിരമിച്ച അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാൽ ദുരിതത്തിൽ.

ലോക്ഡൗണിനുശേഷം വിരമിച്ചവരാണ് പെൻഷൻ കിട്ടാതെ പ്രയാസപ്പെടുന്നത്. മാർച്ച് അവസാനം വിരമിച്ച അധ്യാപകർക്ക് മറ്റ് സർവിസ് അപാകതകൾ ഇല്ലെങ്കിൽ ഏപ്രിൽ ഒന്നുമുതൽ പെൻഷൻ ലഭിച്ചുതുടങ്ങേണ്ടതാണ്.

ഫെബ്രുവരി മാസത്തോടെ തന്നെ അധ്യാപകരുടെ രേഖകൾ എ.ജി ഓഫിസിലേക്ക് ജില്ല വിദ്യാഭ്യാസ വകുപ്പ് മുഖേന അയച്ചതുമാണ്. ഓഫിസുകൾ കൃത്യമായി പ്രവർത്തിക്കാത്തതാണ് പെൻഷൻ ലഭിച്ചുതുടങ്ങാൻ വൈകുന്നതിന് കാരണമായി അധികൃതർ പറയുന്നത്.

എന്നാൽ, സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നടപടികളുടെ ഭാഗമായാണ് വിരമിച്ച ജീവനക്കാരുടെ പെൻഷൻ നൽകാത്തതി െൻറ കാരണമെന്ന് വിരമിച്ചവർ പറയുന്നു.

സർക്കാർ പ്രത്യേക താൽപര്യമെടുത്താൽ ദിവസങ്ങൾ കൊണ്ട് തീർക്കാവുന്ന കാര്യങ്ങളേയുള്ളൂവെങ്കിലും വിരമിച്ചവരുടെ ജീവിതം ദുരിതപൂർണമാക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.