വെള്ളോറ: വെള്ളോറയിലെ കോൺഗ്രസ് നേതാവും സാമൂഹികപ്രവർത്തകനുമായ പുല്ലായികൊടി (75) നിര്യാതനായി. വെള്ളോറ എ.യു.പി സ്കൂൾ ജീവനക്കാരൻ, പയ്യന്നൂർ ടൗൺ ബാങ്ക് ഡയറക്ടർ, എരമം കുറ്റൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: പരേതയായ ശ്രീമതി, താരമാണി കൊടക്കാട്. മക്കൾ: വെള്ളോറ വിനോദ് (കെ. സുധാകരന്റെ പേഴ്സനൽ സ്റ്റാഫ് മുൻ അംഗം), വിമൽ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: സുനിത അന്നൂർ, സ്വാതി കുറ്റൂർ. സഹോദരങ്ങൾ: ജാനകി വെള്ളോറ, പത്മനാഭൻ പെരുമ്പടവ്, ചന്ദ്രമതി പേരൂൽ. സംസ്കാരം തിങ്കളാഴ്ച 11ന് വെള്ളോറയിലെ പൊതുശ്മശാനത്തിൽ. damodharan 75 death vellora
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.