സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യാ​യി; ജി​ല്ല​യി​ൽ ഇ​ക്കു​റി സി.​പി.​എ​മ്മി​ന് വ​നി​ത​ക​ളി​ല്ല

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ സി.​പി.​എ​മ്മി​ന് ഇ​ക്കു​റി വ​നി​ത​ക​ളി​ല്ല. കോ​ഴി​ക്കോ​ട് മു​ൻ മേ​യ​ർ ബീ​ന ഫി​ലി​പ്പ്, വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി എ​ന്നി​വ​രു​ടെ പേ​രു​ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്നി​രു​ന്നു. എ​ന്നാ​ൽ അ​ന്തി​മ പ​ട്ടി​ക​യി​ൽ ഇ​വ​രാ​രും ഇ​ടം​പി​ടി​ച്ചി​ല്ല.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​യി​ലാ​ണ്ടി​യി​ൽ​നി​ന്ന് മ​ത്സ​രി​ച്ചു വി​ജ​യി​ച്ച കാ​ന​ത്തി​ൽ ജ​മീ​ല​യാ​യി​രു​ന്നു ജി​ല്ല​യി​ൽ സി.​പി.​എ​മ്മി​ന്റെ വ​നി​ത മു​ഖം. 8472 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് കാ​ന​ത്തി​ൽ ജ​മീ​ല കൊ​യി​ലാ​ണ്ടി​യി​ൽ നി​ന്ന് ജ​യി​ച്ചു​ക​യ​റി​യ​ത്. അ​തോ​ടെ ജി​ല്ല​യി​ൽ നി​ന്ന് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ആ​ദ്യ​മു​സ്‍ലിം വ​നി​ത എം.​എ​ൽ.​എ​യെ​ന്ന പ​ദ​വി​യും കാ​ന​ത്തി​ൽ ജ​മീ​ല സ്വ​ന്ത​മാ​ക്കി. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വ​ർ​ത്ത​ന​മി​ക​വു​മാ​യി വ​ന്ന കാ​ന​ത്തി​ൽ ജ​മീ​ല സി.​പി.​എ​മ്മി​ന്റെ മി​ക​ച്ച സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു. എം.​എ​ൽ.​എ​യാ​യി​രി​ക്കെ അ​ന്ത​രി​ച്ച കാ​ന​ത്തി​ൽ ജ​മീ​ല​യു​ടെ അ​ഭാ​വം നി​ക​ത്താ​ൻ ഇ​ക്കു​റി സി.​പി.​എ​മ്മി​ന് മ​റ്റൊ​രു ക​രു​ത്തു​റ്റ വ​നി​ത സ്ഥാ​നാ​ർ​ഥി​യെ മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​പ്പി​ക്കാ​നാ​യി​ല്ല. ഇ​ത്ത​വ​ണ കൊ​യി​ലാ​ണ്ടി​യി​ൽ കെ. ​ദാ​സ​നാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ സ്ഥാ​നാ​ർ​ഥി.

1991മു​ത​ലാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് സി.​പി.​എം വ​നി​ത​ക​ളെ തുടർച്ചയായി രം​ഗ​ത്തി​റ​ക്കി​യ​ത്. എ​ൻ.​കെ. രാ​ധ​യാ​ണ് ജി​ല്ല​യി​ലെ സി.​പി.​എ​മ്മി​ന്റെ ആ​ദ്യ വ​നി​ത എം.​എ​ൽ.​എ. പേ​രാ​മ്പ്ര​യി​ൽ നി​ന്നാ​ണ് 1991ലും 1996​ലും അ​വ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 2001ൽ ​കോ​ഴി​ക്കോ​ട് -ഒ​ന്നി​ൽ പി. ​സ​തീ​ദേ​വി സി.​പി.​എം ടി​ക്ക​റ്റി​ൽ മ​ത്സ​രി​ച്ചു​വെ​ങ്കി​ലും യു.​ഡി.​എ​ഫി​ന്റെ എ. ​സു​ജ​ന​പാ​ലി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 2006ൽ ​മേ​പ്പ​യ്യൂ​രി​ൽ നി​ന്ന് കെ.​കെ. ല​തി​ക നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 2011ൽ ​കു​റ്റ്യാ​ടി​യി​ൽ നി​ന്ന് കെ.​കെ. ല​തി​ക വീ​ണ്ടും എം.​എ​ൽ.​എ​യാ​യി. 2016ലും ​കു​റ്റ്യാ​ടി​യി​ൽ നി​ന്ന് ജ​ന​വി​ധി തേ​ടി​യെ​ങ്കി​ലും അ​വ​ർ യു.​ഡി.​എ​ഫി​ന്റെ പാ​റ​ക്ക​ൽ അ​ബ്ദു​ല്ല​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 2021ൽ ​കാ​ന​ത്തി​ൽ ജ​മീ​ല​യും നി​യ​മ​സ​ഭ​യി​ലെ​ത്തി. ഇ​ക്കു​റി നാ​ദാ​പു​ര​ത്ത് നി​ന്ന് ജ​ന​വി​ധി തേ​ടു​ന്ന സി.​പി.​ഐ​യു​ടെ അ​ഡ്വ. പി.​വ​സ​ന്ത​മാ​ണ് എ​ൽ.​ഡി.​എ​ഫി​ന്റെ ഒ​രേ​യൊ​രു വ​നി​ത മു​ഖം.

Tags:    
News Summary - As a candidate; this time CPM has no women in the kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT