വി​ക​സ​ന​ക്കു​തി​പ്പെ​ന്ന് എം.​എ​ൽ.​എ; സ​മ്പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് യു.​ഡി.​എ​ഫ്

നാ​ദാ​പു​രം: മ​ണ്ഡ​ല രൂ​പീ​ക​ര​ത്തി​ന് ശേ​ഷം ഒ​രി​ക്ക​ൽ മാ​ത്രം വ​ല​ത് പ​ക്ഷ​ത്തേ​ക്ക് മാ​റി​യ നാ​ദാ​പു​ര​ത്ത് തു​ട​ർ​ച്ച​യാ​യി സി.​പി.​ഐ ആ​ണ് വി​ജ​യി​ച്ചു​വ​രു​ന്ന​ത്. 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​ലെ കെ. ​പ്ര​വീ​ൺ കു​മാ​റി​നെ 4,053 വോ​ട്ടി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ.​കെ.​വി​ജ​യ​ൻ എം.​എ​ൽ.​എ മൂ​ന്നാം ത​വ​ണ​യും സ്ഥാ​നം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. നാ​ദാ​പു​രം, വ​ള​യം, വാ​ണി​മേ​ൽ, എ​ട​ച്ചേ​രി, തൂ​ണേ​രി, ചെ​ക്യാ​ട് ന​രി​പ്പ​റ്റ, കാ​യ​ക്കൊ​ടി, കാ​വി​ലും​പാ​റ, മ​രു​തോ​ങ്ക​ര എ​ന്നീ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഈ ​മ​ണ്ഡ​ലം.

1957 സി.​എ​ച്ച് ക​ണാ​ര​ൻ (സി.​പി.​ഐ), 1960 ഹ​മീ​ദ​ലി ഷം​നാ​ട് (മു​സ് ലിം ​ലീ​ഗ്), 1967 ഇ.​വി.​കു​മാ​ര​ൻ (സി.​പി.​എം), 1970 എം.​കു​മാ​ര​ൻ(​സി.​പി.​ഐ), 1977 കെ.​കു​ഞ്ഞ​മ്പു (സി.​പി.​ഐ) 1980 കെ.​ടി.​ക​ണാ​ര​ൻ (സി.​പി.​ഐ), 1996 സ​ത്യ​ൻ മൊ​കേ​രി( സി.​പി.​ഐ), 2006 ബി​നോ​യ് വി​ശ്വം (സി.​പി.​ഐ), 2011 ഇ.​കെ.​വി​ജ​യ​ൻ (സി.​പി.​എ) എ​ന്നി​വ​രാ​ണ് മ​ണ്ഡ​ലം പ്ര​തി​നി​ധി​ക​ൾ.

ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​യി​രം കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കി​യ​താ​യി ഇ​ട​ത് കേ​ന്ദ്ര​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. റീ ​ബി​ൽ​ഡ് കേ​ര​ള​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കി​യ പാ​ക്വാ​യ് പാ​ലം 4.30കോ​ടി, അ​പ്രോ​ച്ച് റോ​ഡ് 3.5 കോ​ടി, കാ​വി​ലും​പാ​റ​മൂ​ന്നാം കൈ ​ആ​ശ്വ​സ​പ്പാ​ലം (2 കോ​ടി)​യും ചെ​ല​വ​ഴി​ച്ചു. എ​ട​ച്ചേ​രി​കൈ​പ്പാ​ണി മു​ക്ക് ന​ടേ​മ്മ​ൽ റോ​ഡ്, എ​ട​ച്ചേ​രി ക​ണി​യാം​ക​ണ്ടി മു​ക്ക് പാ​യ​ൽ മു​ക്ക്റോ​ഡ്, എ​ട​ച്ചേ​രി എ​ട​വ​ന മു​ക്ക് കാ​യ​പ്പ​ന​ച്ചി വാ​യ​ന​ശാ​ല റോ​ഡ്, തൂ​ണേ​രി ബ്ലോ​ക്ക് ഓ​ഫി​സ് താ​ഴ -തൈ​ക്ക​ണ്ടി മു​ക്ക് റോ​ഡ്, തൂ​ണേ​രി​മു​ണ്ട​ക്ക​ൽ മു​ക്ക് പ​റ പ​ട്ടോ​ളി പാ​ലം റോ​ഡ്, തൂ​ണേ​രി പൂ​വ​നാ​ട്ട് മു​ക്ക് ജാ​തി​യൂ​ർ താ​ഴെ റോ​ഡ്, ചെ​ക്യാ​ട് കു​റ​മ്പാ​ത്ത് മു​ക്ക് കു​യി​യേ​ൽ​ച്ചാ​ൽ റോ​ഡ്, ചെ​ക്യാ​ട്വാ​ഴ​യി​ൽ മു​ക്ക് - കു​ന്നു​മ്മ​ൽ റോ​ഡ് തു​ട​ങ്ങി​യ​വ ഗ്രാ​മീ​ണ മേ​ഖ​ല​യി​ൽ നി​ർ​മി​ച്ച​താ​ണ്.

പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വ​കു​പ്പ് വി​ഭാ​ഗ​ത്തി​​ന്റെ ഉ​ന്ന​മ​ന​ത്തി​നാ​യി അം​ബേ​ദ്ക​ർ ഗ്രാ​മ പ​ദ്ധ​തി പ്ര​കാ​രം 'കാ​വി​ലും​പാ​റ​വ​ലി​യ​പ​റ​മ്പ​ത്ത് ആ​ദി​വാ​സി ഉ​ന്ന​തി (ഒ​രു​കോ​ടി), കൂ​ട​ൽ ആ​ദി​വാ​സി ഉ​ന്ന​തി (1 കോ​ടി), വാ​ണി​മേ​ൽ​അ​ടു​പ്പി​ൽ ആ​ദി​വാ​സി ഉ​ന്ന​തി (1കോ​ടി),ചി​റ്റാ​രി ക​ണ്ടി​വാ​തു​ക്ക​ൽ ആ​ദി​വാ​സി ഉ​ന്ന​തി (1 കോ​ടി),കാ​യ​ക്കൊ​ടി താ​വോ​ട്ടു​കു​ന്ന് പ​ട്ടി​ക​ജാ​തി കോ​ള​നി (1 കോ​ടി), മ​രു​തോ​ങ്ക​ര​വി​ല്യം​പാ​റ പ​ട്ടി​ക​ജാ​തി കോ​ള​നി (1 കോ​ടി) എ​ന്നീ പ​ദ്ധ​തി​ക​ൾ പൂ​ർ​ത്തി​യാ​യി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ കേ​ര​ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം തൂ​ണേ​രി, ചെ​ക്യാ​ട്, നാ​ദാ​പു​രം, മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 70 ല​ക്ഷം രൂ​പ വീ​തം ചെ​ല​വ​ഴി​ച്ചു. ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് അ​പ​ക​ട ഭീ​ഷ​ണി​യി​ലു​ള്ള അ​ടു​പ്പി​ൽ കോ​ള​നി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് 6 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. ഉ​ൾ​നാ​ട​ൻ ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് പൂ​ർ​ത്തീ​ക​രി​ച്ച വേ​ങ്ങോ​ളി പാ​ലം നി​ർ​മാ​ണ​ത്തി​ന്​ 17 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു. മാ​ഹി ജ​ല​പാ​ത​യു​ടെ ക​ളി​യാം​പ​ള്ളി പാ​ലം നി​ർ​മാ​ണ​ത്തി​ന് 29 കോ​ടി യും, ​ത​യ്യി​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് 30 കോ​ടി 33 ല​ക്ഷം രൂ​പ​യു​ടെ​യും പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

എ​ന്നാ​ൽ, പ്ര​വാ​സി​ക​ളും, മ​ല​യോ​ര ക​ർ​ഷ​ക​രും ഏ​റെ അ​ധി​വ​സി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​ൽ ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഒ​രു പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കാ​ൻ എം.​എ​ൽ.​എ​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും, കാ​ർ​ഷി​ക മേ​ഖ​ല ഒ​ന്നാ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ആ​രോ​പി​ക്കു​ന്നു. വ​ന്യ ജീ​വി ആ​ക്ര​മ​ണം, കാ​ർ​ഷി​ക വി​ള​ക​ളു​ടെ നാ​ശം എ​ന്നി​വ​യി​ൽ മ​ല​യോ​ര ക​ർ​ഷ​ക​ർ ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

ഇ​ത്ത​വ​ണ യു.​ഡി.​എ​ഫി​ൽ യു​വ നേ​താ​വ്​ കെ.​എം. അ​ഭി​ജി​ത്തും എ​ൽ.​ഡി.​എ​ഫി​ൽ നി​ന്ന് അ​ഡ്വ. പി. ​വ​സ​ന്ത​യും ത​മ്മി​ലാ​യി​രി​ക്കും ഏ​റ്റു​മു​ട്ട​ലെ​ന്ന്​​ ഏ​താ​ണ്ട്​ ഉ​റ​പ്പാ​യി​ട്ടു​ണ്ട്.

Tags:    
News Summary - MLA expresses concern over development; UDF says it is a complete defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT