പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചുള്ള കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ തി​ര​ക്ക് (രാത്രിക്കാഴ്ച)

പെ​രു​ന്നാ​ൾ വി​പ​ണി​യി​ൽ ആ​ഘോ​ഷം; പു​തി​യ ത​ല​മു​റ ട്രെൻറു​ക​ൾ സെ​റ്റാ​ക്കു​ന്ന തി​ര​ക്കി​ൽ

കോ​ഴി​ക്കോ​ട്: ഈ​ദു​ൽ​ഫി​ത്വ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​ശ്വാ​സി​ക​ൾ ഒ​രു​ങ്ങി​യ​തോ​ടെ വി​പ​ണി​യി​ൽ ആ​ഘോ​ഷ​ത്തി​ര​ക്ക്. ന​ഗ​ര​ങ്ങ​ളി​ലും നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളി​ൽ പെ​രു​ന്നാ​ൾ ഉ​ണ​ർ​വി​ലാ​ണ്. ടെ​ക്സ്റ്റ​യി​ൽ, പാ​ദ​ര​ക്ഷ മേ​ഖ​ല​യി​ൽ വ​ലി​യ വ്യാ​പാ​ര​മാ​ണ് ഈ​ദു​ൽ​ഫി​ത്വ​റി​ൽ ഉ​ണ്ടാ​വാ​റു​ള്ള​ത്. ഇ​ത്ത​വ​ണ യു​ദ്ധ​ഭീ​തി നി​ഴ​ലി​ച്ച ദി​ന​ങ്ങ​ളാ​യ​തി​നാ​ൽ ക​ച്ച​വ​ട​മേ​ഖ​ല​യി​ൽ അ​ത് പ്ര​തി​ഫ​ലി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​ശാ​ന്തി ക​ച്ച​വ​ട​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും നി​രാ​ശ​യി​ല​ല്ല വി​പ​ണി. യു​വാ​ക്ക​ൾ​ക്കും കൗ​മാ​ര​ക്കാ​ർ​ക്കു​മി​ട​യി​ൽ ആ​ഘോ​ഷം ‘ഫോ​ട്ടോ​ജെ​നി​ക്’ ആ​യ തി​നാ​ൽ അ​വ​രി​ലാ​ണ് വി​പ​ണി​യു​ടെ പ്ര​തീ​ക്ഷ.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ പ​ക​ലി​നേ​ക്കാ​ൾ ക​ച്ച​വ​ട​വും തി​ര​ക്കും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് രാ​ത്രി​യി​ലാ​ണ്. പ​ക​ൽ ക​ടു​ത്ത ചൂ​ടും പാ​ർ​ക്കി​ങ് പ്ര​ശ്ന​വു​മു​ള്ള​തി​നാ​ൽ രാ​ത്രി​യാ​ണ് ആ​ളു​ക​ൾ കൂ​ടു​ത​ൽ എ​ത്തു​ന്ന​ത്. രാ​ത്രി​യു​ടെ വൈ​ബും പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. മി​ഠാ​യി​ത്തെ​രു​വും പ​രി​സ​ര​ങ്ങ​ളു​മാ​ണ് പെ​രു​ന്നാ​ൾ തി​ര​ക്കി​ന്റെ പ്ര​ധാ​ന​കേ​ന്ദ്രം. മാ​ളു​ക​ളി​ൽ പ​ക്ഷെ പ​ക​ലും ന​ല്ല തി​ര​ക്കു​ണ്ട്. ഈ​ദ്ഫെ​സ്റ്റും ഓ​ഫ​റു​ക​ളു​മാ​യി മാ​ളു​ക​ളും മ​ത്സ​ര​ത്തി​ലാ​ണ്. ​ദേ​ശീ​യ പാ​ത തു​റ​ന്ന​തോ​ടെ മ​ല​പ്പു​റം ജി​ല്ല​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ന്നു​ണ്ട്. കോ​ഴി​​ക്കോ​ട് ബീ​ച്ചി​ൽ ഇ​ഫ്താ​ർ കൂ​ടി ഇ​വി​ട​ത്തെ പ​ള്ളി​ക​ളി​ൽ പ്രാ​ർ​ഥ​ന ക​ഴി​ഞ്ഞ് രാ​ത്രി ഷോ​പ്പി​ങ് ക​ഴി​ഞ്ഞു തി​രി​ച്ചു​പോ​കു​ക​യാ​ണ് രീ​തി. അ​തു​കൊ​ണ്ട് ത​ന്നെ ന​ഗ​ര​ത്തി​ൽ രാ​ത്രി​യി​ൽ ഗ​താ​ഗാ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു. ബീ​ച്ചി​ലെ ഫു​ട് കോ​ർ​ട്ടു​ക​ളി​ലും പു​ല​രു​വോ​ളം തി​ര​ക്കാ​ണ്.

ലാ​ച്ചി​യാ​ണ് ട്രെ​ന്റ്

പാ​ര​മ്പ​ര്യ​വും പു​തു​മ​യും ഒ​ത്തു​ചേ​രു​ന്ന​താ​ണ് ഇ​ത്ത​വ​ണ​ത്തെ ട്രെ​ന്റ്. പെ​ൺ​കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കും ഇ​ട​യി​ൽ ഇ​ത്ത​വ​ണ ‘ലാ​ച്ചി’ ടൈ​പ് ഡ്ര​സു​ക​ൾ​ക്ക് ഡി​മാ​ന്റ് ഉ​ണ്ട്. ന​ല്ല വ​ർ​ക്കു​ക​ളു​ള്ള അ​നാ​ർ​ക്ക​ലി​ക​ളും ഫ്ലോ​റ​ൽ പ്രി​ന്റ​ഡ് ഓ​ർ​ഗ​ൻ​സ സാ​രി​ക​ളും ട്രെ​ൻ​ഡിം​ഗാ​ണ്.

പേ​സ്റ്റ​ൽ ഷേ​ഡു​ക​ൾ: ക​ടും നി​റ​ങ്ങ​ളെ​ക്കാ​ൾ ലാ​വെ​ൻ​ഡ​ർ, മി​ന്റ് ഗ്രീ​ൻ, പീ​ച്ച് തു​ട​ങ്ങി​യ പേ​സ്റ്റ​ൽ നി​റ​ങ്ങ​ളോ​ടാ​ണ് പൊ​തു​വെ പ്രി​യം.

മെ​ൻ​സ് വെ​യ​ർ: പു​രു​ഷ​ന്മാ​ർ​ക്കി​ട​യി​ൽ ലി​ന​ൻ കു​ർ​ത്ത​ക​ളും ഡി​ജി​റ്റ​ൽ പ്രി​ന്റ​ഡ് ഷ​ർ​ട്ടു​ക​ളു​മാ​ണ് താ​രം. മു​ണ്ടി​നൊ​പ്പം മാ​ച്ചിം​ഗ് ആ​യ ഷോ​ർ​ട്ട് കു​ർ​ത്ത​ക​ളും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ട്രെ​ൻ​ഡാ​ണ്

കോ-​ഓ​ർ​ഡ് സെ​റ്റു​ക​ൾ : ഒ​രേ പ്രി​ന്റും മെ​റ്റീ​രി​യ​ലു​മു​ള്ള ടോ​പ്പും പാ​ന്റും ധ​രി​ക്കു​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ മെ​യി​ൻ ട്രെ​ൻ​ഡ്.

ഓ​വ​ർ​സൈ​സ്ഡ് ഫി​റ്റ്സ് : മു​റു​കി നി​ൽ​ക്കു​ന്ന വ​സ്ത്ര​ങ്ങ​ളെ​ക്കാ​ൾ അ​യ​ഞ്ഞ ഡി​സൈ​നി​ലു​ള്ള കു​ർ​ത്ത​ക​ളും ഷ​ർ​ട്ടു​ക​ളു​മാ​ണ് ഫ്രീ​ക്ക​ന്മാ​രു​ടെ ചോ​യ്സ്.

ക​സ്റ്റ​മൈ​സ്ഡ് കാ​ലി​ഗ്രാ​ഫി: വ​സ്ത്ര​ങ്ങ​ളി​ൽ സ്വ​ന്തം പേ​രോ ചെ​റി​യ വ​ച​ന​ങ്ങ​ളോ അ​റ​ബി​ക് കാ​ലി​ഗ്രാ​ഫി​യി​ൽ പ്രി​ന്റ് ചെ​യ്യു​ന്ന​ത് പു​തി​യൊ​രു ഫാ​ഷ​നാ​ണ്

സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ: പ​ര​മ്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ​ക്കൊ​പ്പം പ്രീ​മി​യം സ്മാ​ർ​ട്ട് വാ​ച്ചു​ക​ൾ മാ​ച്ച് ചെ​യ്യു​ന്ന​ത് പു​തി​യ ട്രെ​ന്റാ​ണ്.

Tags:    
News Summary - New generation on the verge of setting trends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT
access_time 2026-03-10 06:34 GMT