പാ​ച​ക​വാ​ത​കം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാൻ ക​ഴി​യാ​തെ

കി​ട​ക്കു​ന്ന ബോ​ട്ടു​ക​ൾ

പാ​ച​ക​വാ​ത​ക ക്ഷാ​മം; മീ​ൻ​പി​ടി​ത്തം പ്ര​തി​സ​ന്ധി​യി​ൽ

ബേ​പ്പൂ​ർ: പാ​ച​ക​വാ​ത​ക ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ യ​ന്ത്ര​വ​ൽ​കൃ​ത മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി . മീ​ൻ​പി​ടി​ത്ത​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന ബോ​ട്ടു​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​വാ​ൻ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളാ​ണ് ആ​ശ്ര​യം.15 മു​ത​ൽ 30 വ​രെ ദി​വ​സ​ങ്ങ​ൾ ക​ട​ലി​ൽ ത​ങ്ങി​യാ​ണ് വ​ലി​യ ബോ​ട്ടു​ക​ൾ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​ത് . 20 ഓ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തി​ന് വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന മൂ​ന്ന് സി​ലി​ണ്ട​റു​ക​ൾ അ​ത്യാ​വ​ശ്യ​മാ​ണ്.

പാ​ച​ക​വാ​ത​ക​ത്തി​ന് ക്ഷാ​മം നേ​രി​ട്ട​തോ​ടെ നൂ​റു​ക​ണ​ക്കി​ന് ബോ​ട്ടു​ക​ളാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പു​റം​ക​ട​ലി​ൽ പോ​വാ​നാ​വാ​തെ ഹാ​ർ​ബ​റി​ൽ ന​ങ്കൂ​ര​മി​ട്ട് കി​ട​ക്കു​ന്ന​ത് . മു​ൻ​കാ​ല​ങ്ങ​ളി​ൽ മ​ണ്ണെ​ണ്ണ സ്റ്റൗ ​ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബോ​ട്ടു​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്തി​രു​ന്ന​ത്. ഇ​തി​ന് അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലാ​യ​തി​നാ​ൽ ഗ്യാ​സ് സ്റ്റൗ​ക​ളും കു​ക്ക​റു​ക​ളും നി​ർ​ബ​ന്ധ​മാ​ക്കു​ക​യാ​യി​രു​ന്നു . ബോ​ട്ടു​ക​ൾ​ക്ക് ക​ട​ലി​ൽ പോ​കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലു​ള്ള​വ​ര​ട​ക്കം നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ പ​ട്ടി​ണി​യി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. മേ​ഖ​ല​യി​ലെ ഗ്യാ​സ് പ്ര​തി​സ​ന്ധി​ക്ക് എ​ത്ര​യും പെ​ട്ടെ​ന്ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ഓ​ൾ​കേ​ര​ള ഫി​ഷി​ങ് ബോ​ട്ട് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രി​ച്ചാ​ലി പ്രേ​മ​ൻ ,ബേ​പ്പൂ​ർ ഫി​ഷി​ങ്ങ് ഹാ​ർ​ബ​ർ ബോ​ട്ട് ഓ​ണ​ർ അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ ഹാ​ജി എ​ന്നി​വ​ർ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Gas shortage; fishing in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT