കല്ലാച്ചിയിൽ നിർത്തിവെച്ച നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചപ്പോൾ
നാദാപുരം: നിലച്ചുപോയ കല്ലാച്ചി ടൗൺ വികസനത്തിന്റെ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. ഒരു കെട്ടിടത്തിന്റെ മുൻഭാഗത്ത് നിന്നും ആവശ്യമായ സ്ഥലം എടുത്തില്ലെന്ന് ആരോപണവുമായി ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചതോടെയാണ് നിർമ്മാണം മുടങ്ങിയത്. ഇതോടെ പഞ്ചായത്ത് ഭരണാധികാരികളും മറ്റും കെട്ടിട ഉടമകളുമായി ചർച്ച നടത്തുകയും പ്രശ്ന പരിഹാരത്തിൽ എത്തുകയുമായിരുന്നു.
കെട്ടിടത്തിന്റെ കിഴക്കേ മൂലയിൽനിന്നും ഒരടിയോളം മുറിച്ചുമാറ്റി. കെട്ടിടത്തിന് തകരാറ് സംഭവിക്കാതിരിക്കാൻ ആവശ്യമായ സംരക്ഷണം ഒരുക്കണമെന്നായിരുന്നു ഉടമകളുടെ ആവശ്യം.
നഷ്ടപരിഹാരം വാങ്ങാതെ കെട്ടിട ഉടമകൾ നിർമാണ പ്രവർത്തനവുമായി സഹകരിച്ചാണ് ടൗണിലെ വികസന പ്രവർത്തനം നടക്കുന്നത്. എന്നാൽ ചില കെട്ടിട ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ആ സ്ഥലങ്ങൾ പൂർണമായും ഒഴിച്ചിട്ടിരിക്കുകയാണ്. ഇതിനിടയിലാണ് സ്ഥലം വിട്ടുനൽകിയിട്ടും ഒരു കെട്ടിടത്തിനെതിരെ പ്രതിഷേധവും നിർമാണ പ്രവർത്തനം തടയലും അരങ്ങേറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.