ലത്തീഫ്
Posted On
date_range Updated On
date_range ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണം; യുവാവ് അറസ്റ്റിൽ
വടകര: ക്ഷേത്ര ഭണ്ഡാരം കുത്തി തുറന്ന് മോഷണ മുതലുമായി പോകുന്നതിനിടെ മോഷ്ടാവ് പൊലീസ് പിടിയിൽ. താഴെ അങ്ങാടി സ്വദേശി മൊയ്‌ലാറമ്പത്ത് ലത്തീഫ് (48) ആണ് അറസ്റ്റിലായത്. തോടന്നൂര്‍ ശിവക്ഷേത്ര ഭണ്ഡാരം പൊളിച്ച് പണവും കവർച്ചക്ക് ഉപയോഗിക്കുന്ന ആയുധങ്ങളുമായി പോകുന്നതിനിടെ പിടിയിലാവുകയായിരുന്നു.
മേഖലയിൽ മോഷണം സ്ഥിരം സംഭവമായതോടെ പൊലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് തോടന്നൂരിൽ നിന്നും പ്രതി പിടിയിലായത്. എസ്.ഐ. ശശീന്ദ്രന്റെ നേതൃത്വത്തിൽ എ.എസ്.ഐ റിനീഷ്, ഡ്രൈവർ സജീഷ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. വടകര ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.