ഐ.ഐ.എം.കെ യിൽ ബിസിനസ് ലീഡർഷിപ് വിദ്യാർഥികൾക്ക് മികച്ച ജോലി വാഗ്ദാനം കോഴിക്കോട്: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിലെ (ഐ.ഐ.എം.കെ) ഒരു വർഷ റസിഡൻഷ്യൽ എം.ബി.എ കോഴ്സായ പി.ജി പ്രോഗ്രാം ഇൻ ബിസിനസ് ലീഡർഷിപ് (പി.ജി.പി-ബി.എൽ) പൂർത്തിയാക്കിയവർക്കെല്ലാം മികച്ച ശമ്പളത്തോടെ ജോലി. കഴിഞ്ഞ വർഷത്തേക്കാൾ ശമ്പളത്തിൽ ശരാശരി 20 ശതമാനം വർധനവുണ്ടായി. 29 ലക്ഷം രൂപയാണ് ശരാശരി വാർഷിക ശമ്പളം. 53 വിദ്യാർഥികളെ തേടി 52 കമ്പനികൾ റിക്രൂട്ട്മെന്റിനെത്തി. 69.3 ലക്ഷം രൂപയാണ് ഒരാൾക്ക് കിട്ടിയ ഉയർന്ന ശമ്പളം. വിദ്യാർഥിനികൾക്ക് 30.41 ലക്ഷമാണ് ശരാശരി വാർഷിക ശമ്പളം. 42 ശതമാനം പേർക്കും കൺസൾട്ടിങ് മേഖലയിലാണ് ജോലി കിട്ടിയത്. ജനറൽ മാനേജ്മെന്റ് ജോലികൾക്ക് 25ഉം ഐ.ടി വിശകലന മേഖലയിലേക്ക് 22 ശതമാനവും ഉദ്യോഗാർഥികളെ തെരഞ്ഞെടുത്തു. ആമസോൺ മുതൽ റിലയൻസ് റീട്ടെയിൽ വരെയുള്ള കമ്പനികൾ റിക്രൂട്ട്മെന്റിനെത്തി. പി.ജി.പി-ബി.എൽ കോഴ്സിന്റെ രണ്ടാം ബാച്ചാണ് പുറത്തിറക്കിയത്. തൊഴിൽമേഖലയിൽ മായാത്ത മുദ്ര പതിപ്പിക്കാൻ ഈ വിദ്യാർഥികൾക്ക് കഴിയുമെന്ന് ഐ.ഐ.എം.കെ ഡയറക്ടർ പ്രഫ. ദേബാഷിശ് ചാറ്റർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.