യയ

ഓട്ടോ ടാക്സി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു കൊയിലാണ്ടി: ഓട്ടോ ടാക്സിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കോഴിക്കോട് അരക്കിണര്‍ കോഴിപ്പുറംകണ്ടി പറമ്പില്‍ 'ബൈത്തുൽ ജുഹൈന'യിൽ ബീരാന്‍ കോുടെ മകന്‍ പി.എം.സാജുദ്ദീനാണ്​ (43) മരിച്ചത്. സംസ്ഥാന പാതയിൽ കോമത്തു കരയിൽ വ്യാഴാഴ്ച വൈകീട്ട്​ മൂന്നരയോടെയാണ് അപകടം. ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: ജംസീല. മക്കൾ: ജുഹൈന, ഷിനാൻ, ജഫ്ന. മാതാവ്: ആയിഷാബി. സഹോദരങ്ങൾ: മുഹമ്മദ് മുഷ്ത്താഖ്, പരേതയായ മറിയംബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.