എടക്കാട്: മുഴപ്പിലങ്ങാട് ഫാത്തീമാസിൽ (മലക്കുതാഴെ ഹൗസ്) (85) നിര്യാതയായി. എടക്കാട്ടെ പഴയകാല ഇറച്ചി വ്യാപാരി പരേതനായ അസൈനാറുടെ മകളാണ്. എടക്കാട്ടുകാർക്ക് ഒരുകാലത്ത് സുപരിചിതയായിരുന്ന ഇവർ കറവക്കാരി പാത്തീത്ത എന്നാണ് അറിയപ്പെട്ടിരുന്നത്. ആഭ്യന്തര മന്ത്രിയായിരിക്കെ കോടിയേരി ബാലകൃഷ്ണൻ ആദരിച്ചിട്ടുണ്ട്. പരേതനായ അബ്ദുല്ലയാണ് (തളിപ്പറമ്പ്) ഭർത്താവ്. മകൻ: ഷുക്കൂർ (ഒമാൻ). മരുമകൾ: റജിനത്ത്. സഹോദരങ്ങൾ: മമ്മൂട്ടി, പരേതരായ ഹമീദ്, സൈനബ, നബീസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.