പെരിങ്ങത്തൂർ: കരിയാട് മേഖല മുസ്ലിംലീഗിന്റെ മുഖ്യസംഘാടകനും ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായ പുളിയനപ്രത്തെ എടോൾ (59) നിര്യാതനായി. ദുബൈയിൽ പ്രവർത്തിക്കുന്ന പെരിങ്ങത്തൂർ ഏരിയ മുസ്‍ലിം റിലീഫ് കമ്മിറ്റിയുടെ സ്ഥാപകരിൽ പ്രമുഖനാണ്. ദുബൈ അസ്ഹർ അൽ മദീന ഹൈപ്പർ മാർക്കറ്റ് മാനേജറായി പ്രവർത്തിച്ചുവരുകയാണ്. പുളിയനമ്പ്രം പ്രദേശത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകുന്ന കൈത്താങ്ങ് പദ്ധതിയുടെ രക്ഷാധികാരിയാണ്. പരേതരായ വി.കെ. മൊയ്തു ഹാജിയുടെയും എടോൾ മറിയത്തിന്റെയും മകനാണ്. മുൻ എം.എൽ.എ എൻ.എ. മമ്മു ഹാജിയുടെ മകൾ നസീമയാണ് ഭാര്യ. മക്കൾ: നവാദ്, നജാദ്. മരുമക്കൾ: അസ്മ, പരേതയായ ആമിറ. സഹോദരൻ: എടോൾ കുഞ്ഞിമ്മൂസ (പ്രസി., ബദരിയ്യ മസ്‌ജിദ്, പെരിങ്ങത്തൂർ ഏരിയ മുസ്‍ലിം റിലീഫ് കമ്മിറ്റി). davood edol
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.