എലത്തൂർ സീറ്റ്​ കോൺഗ്രസ്​ ഏറ്റെടുക്കണമെന്ന്​ എം.കെ രാഘവൻ എം.പി

കോഴിക്കോട്​: പുതിയ ഘടക കക്ഷിയായ എൻ.സി.കെക്ക്​ നൽകിയ എലത്തൂർ സീറ്റ്​ കോൺ​ഗ്രസ്​ ഏറ്റെടുക്കണമെന്ന്​ എം.കെ. രാഘവൻ എം.പി. സീറ്റ്​ കോൺഗ്രസ്​ ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന്​ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രബല പാർട്ടിയായ സി.എം.പിക്കടക്കം ഒരു സീറ്റാണ്​ അനുവദിച്ചിട്ടുള്ളത്​. ഈ സാഹചര്യത്തിൽ എൻ.സി.പിയിൽ നിന്ന്​ വന്ന മാണി സി കാപ്പന്‍റെ എൻ.സി.കെക്ക്​ രണ്ട്​ സീറ്റു നൽകിയത്​ എന്തുകൊണ്ടാണെന്ന്​ മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ്​ ഘടകകക്ഷിയായ എൻ.സി.കെക്ക്​ നൽകിയ എലത്തൂർ സീറ്റിൽ സുൽഫീകർ മയൂരിയാണ്​ സ്​ഥാനാർഥി. ഇദ്ദേഹം പത്രിക സമർപ്പിക്കാണെത്തിയപ്പോൾ കോൺ​ഗ്രസ്​ പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. പത്രിക സമർപ്പിച്ച ശേഷം പൊലീസ്​ സംരക്ഷണത്തിലാണ്​ സുൽഫീകർ മയൂരി മടങ്ങിപ്പോയത്​.

എലത്തൂരിൽ കെ.പി.സി.സി നിര്‍വാഹകസമിതിയംഗം യു.വി. ദിനേശ് മണി വിമതസ്​ഥാനാർഥിയായി മത്സരിക്കാനുള്ള നീക്കമുണ്ട്​. ദിനേശ്​ മണിക്കായി പ്രചരണത്തിനിറങ്ങുമോ എന്ന ചോദ്യത്തിന്​ ആലോചിച്ച്​ തീരുമാനിക്കുമെന്നായിരുന്നു എം.കെ രാഘവൻ എം.പിയുടെ മറുപടി. 

Tags:    
News Summary - MK Raghavan MP wants Congress to take over Elathur seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.