സേവനങ്ങളുടെ പേരിൽ ഇടനിലക്കാരെ അനുവദിക്കില്ല: മന്ത്രി​ അനിൽകുമാർ

നാ​ദാ​പു​രം: സേ​വ​ന​ങ്ങ​ളു​ടെ പേ​രി​ൽ റ​വ​ന്യു വ​കു​പ്പി​ന്റെ ഓ​ഫി​സു​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന ഇ​ട​നി​ല​ക്കാ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മ​ന്ത്രി എ.​പി. അ​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള്ള നേ​രി​ട്ടു​ള്ള ബ​ന്ധ​മാ​യി​രി​ക്കും ഓ​ഫി​സു​ക​ളി​ൽ ഉ​ണ്ടാ​വു​ക. സ​ർ​ക്കാ​റി​ന്റെ നൂ​റു​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ണി​ത നാ​ദാ​പു​രം സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 5000 പ​ട്ട​യം ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ, പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞു.

ര​ണ്ട​ര ല​ക്ഷ​ത്തി​ൽ​പ​രം പ​രാ​തി​ക​ളാ​ണ് വി​വി​ധ ഓ​ഫി​സു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന​ത്. ഇ​തി​ൽ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​ര​മാ​യി. സേ​വ​ന​ങ്ങ​ൾ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദാ​ര്യ​മ​ല്ല, ഇ​ത് എ​ത്ര​യും പെ​ട്ടെ​ന്ന് ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യാ​ണ് സ​ർ​ക്കാ​റി​ന്റെ ല​ക്ഷ്യം. നി​ല​വി​ലെ വി​ല്ലേ​ജ്, താ​ലൂ​ക്ക് ഭൂ​വി​സ്തൃ​തി​യി​ലും, ഘ​ട​ന​യി​ലും വ​ൻ അ​ശാ​സ്ത്രീ​യ​താ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്നും ഘ​ട്ടം ഘ​ട്ട​മാ​യി പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ച്ച് കു​റ്റ​മ​റ്റ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ.​എം. അ​ഭി​ജി​ത്ത് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് കെ.​കെ. ന​വാ​സ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് കെ.​പി. പ്ര​ദീ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. സ​ഫീ​റ, കെ.​എം. ര​ഘു​നാ​ഥ്, ബം​ഗ്ല​ത്ത് മു​ഹ​മ്മ​ദ്, സി.​എ​ച്ച്. മോ​ഹ​ന​ൻ, എ. ​സ​ജീ​വ​ൻ, കെ.​ടി.​കെ. ച​ന്ദ്ര​ൻ, വ​ത്സ​രാ​ജ് മ​ണ​ലാ​ട്ട്, ഏ​ര​ത്ത് ഇ​ഖ്ബാ​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ബ്ലോ​ക്ക്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി സ്വാ​ഗ​ത​വും എ.​ഡി.​എം കെ. ​ഷ​റീ​ന ന​ന്ദി​യും പ​റ​ഞ്ഞു.

ന​ടു​വ​ണ്ണൂ​ർ: ന​ടു​വ​ണ്ണൂ​ർ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സ് ഉ​ദ്ഘാ​ട​നം റ​വ​ന്യൂ മ​ന്ത്രി എ.​പി. അ​നി​ൽ കു​മാ​ർ നി​ർ​വ​ഹി​ച്ചു. വി.​ടി. സൂ​ര​ജ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മി​ല്ലി മോ​ഹ​ൻ, ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ, ഷൈ​ജാ മു​ര​ളി, ഫാ​ത്തി​മ ഷാ​ന​വാ​സ്, പി. ​സു​ജ, റീ​മ കു​ന്നു​മ്മ​ൽ, ഷൈ​നി അ​ശോ​ക്, ജി​ല്ല ക​ല​ക്ട​ർ എം.​എ​സ്. മാ​ധ​വി​ക്കു​ട്ടി, കെ. ​ഷ​റീ​ന തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ന​ടു​വ​ണ്ണൂ​ർ ര​ജി​സ്ട്രാ​ർ ഓ​ഫി​സി​നു സ​മീ​പം 16 സെ​ന്റ് ഭൂ​മി​യി​ൽ പ്ര​വ​ർ​ത്തി​ച്ച പ​ഴ​യ വി​ല്ലേ​ജ് ഓ​ഫി​സ് കെ​ട്ടി​ടം പൊ​ളി​ച്ചു​മാ​റ്റി​യാ​ണ് 45 ല​ക്ഷം രൂ​പ ചെ​ല​വി​ൽ പു​തി​യ സ്മാ​ർ​ട്ട്കെ​ട്ടി​ടം പ​ണി​ത​ത്. 

Tags:    
News Summary - Middlemen will not be allowed in the name of services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.