പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം.​എ​ൽ.​എ, ജ​ന​റ​ൽ സെ​ക​ട്ട​റി എം.​എ. ബേ​ബി, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നുകോ​ഴി​ക്കോ​ട്: ​അ​റ​ബി​ക്ക​ട​ലി​ന്റെ തീ​ര​ത്ത് ചെ​ങ്ക​ട​ൽ തീ​ർ​ത്ത് സി.​പി.​എം വി​പു​ലീ​കൃ​ത സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് സ​മാ​പ​നം കു​റി​ച്ച് ന​ട​ന്ന മ​ഹാ​റാ​ലി​യി​ൽ പ്ര​വ​ർ​ത്ത​ക​ർ ഇ​ര​മ്പി. തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​ടി​ക്കു ശേ​ഷ​മു​ള്ള പാ​ർ​ട്ടി​യു​ടെ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വി​ന്റെ നേ​ർ​സാ​ക്ഷ്യ​മാ​യി റാ​ലി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രി​ച്ച​ടി നേ​രി​ട്ടെ​ങ്കി​ലും പാ​ർ​ട്ടി​യു​ടെ ജ​ന​കീ​യ അ​ടി​ത്ത​റ ത​ക​ർ​ന്നി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു അ​ത്. വൈ​കീ​ട്ട് നാ​ലു​മ​ണി​യോ​ടെ​യാ​ണ് ചെ​ങ്കൊ​ടി​യേ​ന്തി ചെ​റു​ജാ​ഥ​ക​ളാ​യി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി അ​ണി​ക​ൾ ക​ടു​പ്പു​റ​ത്തെ ​​​​ഫ്രീ​ഡം സ്ക്വ​യ​റി​ലേ​ക്ക് എ​ത്തി​യ​ത്. പൊ​തു​സ​മ്മേ​ള​ന വേ​ദി​യി​ലെ​ത്താ​ൻ ക​ഴി​യാ​തെ ഒ​രു​പാ​ട് പേ​ർ പു​റ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പ്രാ​യ​ഭേ​ദ​മ​ന്യേ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന ജ​ന​വ​ലി​യെ​യാ​ണ് ക​ട​പ്പു​റ​ത്ത് ക​ണ്ട​ത്. തെ​റ്റു​ക​ൾ തി​രു​ത്തി മു​ന്നേ​റാ​മെ​ന്ന നേ​താ​ക്ക​ളു​ടെ ആ​ഹ്വാ​നം കൈ​യ​ടി​ക​ളോ​ടെ​യാ​ണ് അ​ണി​ക​ൾ വ​ര​വേ​റ്റ​ത്. തു​ട​ർ​ഭ​ര​ണ​ത്തി​ന് ശേ​ഷ​മു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​ട​ന്ന യോ​ഗ​മാ​യ​തി​നാ​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ലി​ക്കാ​യി ഒ​രു​ക്കി​യ​ത്.

 

മു​ഖം മി​നു​ക്ക​ണം...

ബ​ഹു​ജ​ന റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി മു​ഖം തു​ട​യ്ക്കു​ന്നു. പി​ണ​റാ​യി വി​ജ​യ​ൻ സ​മീ​പം-  പി. അഭിജിത്ത്

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന റോ​ഡു​ക​ളും ജ​ങ്ഷ​നു​ക​ളും ചു​വ​പ്പ് കൊ​ടി​ക​ളാ​ലും തോ​ര​ണ​ങ്ങ​ളാ​ലും സ​ജ്ജ​മാ​ക്കി. റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, പോ​ളി​റ്റ് ബ്യൂ​റോ അം​ഗം എ. ​വി​ജ​യ​രാ​ഘ​വ​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം കെ.​കെ. ശൈ​ല​ജ എ​ന്നി​വ​ർ, ജി​ല്ല സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.

പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് എം.​എ​ൽ.​എ, ജ​ന​റ​ൽ സെ​ക​ട്ട​റി എം.​എ. ബേ​ബി, പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ല സെ​ക്ര​ട്ട​റി എം. ​മെ​ഹ​ബൂ​ബ്, സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു 

 

റാ​ലി ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ളി​ൽ

റാ​ലി​യോ​ട​നു​ബ​ന്ധി​ച്ച് ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക് മൂ​ന്നു​മു​ത​ൽ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ൽ സി​റ്റി പൊ​ലീ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ശ​ന​മാ​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ബീ​ച്ച് ഭാ​ഗ​ത്തേ​ക്ക് വൈ​കീ​ട്ട് മൂ​ന്നു​മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ. അ​തി​ന്റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ല​ഘു​ഭ​ക്ഷ​ണം വാ​ഹ​ന​ങ്ങ​ളി​ൽ വെ​ച്ച് ത​ന്നെ ക​ഴി​ക്കു​ന്ന ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. റാ​ലി​ക്ക് ശേ​ഷം ക​ട​പ്പു​റ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ക്കു​ന്ന​തി​നാ​യി മു​ന്നൂ​റി​ല​ധി​കം വ​ള​ന്റി​യ​ർ​മാ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക സേ​ന​യും രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

 പി. ​ജ​യ​രാ​ജ​ന് വ​ൻ കൈ​യ​ടി

നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കു​മ്പോ​ൾ സ​ദ​സ്സി​ന്റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് മു​ദ്രാ​വാ​ക്യ​മു​യ​രു​ന്നു​ണ്ടാ​യി​രു​ന്നു. പ​ല​ഘ​ട്ട​ങ്ങ​ളി​ലും പാ​ർ​ട്ടി​യു​ടെ നേ​തൃ​നി​ര​യി​ൽ നി​ന്ന് ത​ഴ​യ​പ്പെ​ട്ട പി. ​ജ​യ​രാ​ജ​നെ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ എ​ടു​ത്ത​ത്​ എം.​വി. ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞ​പ്പോ​ഴും എം.​എ. ബേ​ബി ​ജ​യ​രാ​ജ​നെ പ​രാ​മ​ർ​ശി​ച്ച​പ്പോ​ഴും അ​ണി​ക​ളി​ൽ ആ​വേ​ശം അ​ല​യ​ടി​ച്ചു. വ​ൻ ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ ജ​യ​രാ​ജ​നെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ക്കാ​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ഴും ക​ര​ഘോ​ഷ​മു​യ​ർ​ന്നു. 

സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പി. ​ജ​യ​രാ​ജ​നെ പ്ര​വ​ർ​ത്ത​ക​നാ​യ കോ​ന്നി സ്വ​ദേ​ശി സ​ജി

അ​ഭി​ന​ന്ദി​ക്കു​ന്നു

 

Tags:    
News Summary - A massive ocean of people gathers to empower course correction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.