ശാസനയും അഴിച്ചുപണിയും: സി.പി.എമ്മിനെ കരകയറ്റാൻ ഈ തിരുത്ത് മതിയോ?

കോ​ഴി​ക്കോ​ട്: വി​ശാ​ല സം​സ്ഥാ​ന സ​മി​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ത​ല​പ്പ​ത്തെ അ​ഴി​ച്ചു​പ​ണി​യും ഒ​പ്പം സെ​ക്ര​ട്ട​റി​ക്കു​ള്ള ശാ​സ​ന​യും കൊ​ണ്ട് വീ​ഴ്ച​ക​ൾ തി​രു​ത്തി പാ​ർ​ട്ടി​ക്കേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യി​ൽ​നി​ന്ന് തി​രി​ച്ചു​വ​രാ​നാ​കു​മോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മാ​യി അ​വ​ശേ​ഷി​ക്കു​ന്നു. പാ​ർ​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന് തി​രു​ത്ത​ൽ പ്ര​ക്രി​യ അ​നി​വാ​ര്യ​മാ​ണെ​ന്ന് പാ​ർ​ട്ടി ക​ണ്ടെ​ത്തു​മ്പോ​ഴും നി​ല​വി​ലേ​ത് അ​ടി​സ്ഥാ​ന​പ​ര​മാ​യ പൊ​ളി​ച്ചെ​ഴു​ത്താ​ണോ അ​തോ പു​റ​മേ​ക്കു​ള്ള സം​ഘ​ട​നാ അ​റ്റ​കു​റ്റ​പ്പ​ണി മാ​ത്ര​മാ​ണോ എ​ന്ന​തി​ൽ കൃ​ത്യ​മാ​യ വി​ശ​ദീ​ക​ര​ണ​മി​ല്ല.

തെ​റ്റു​തി​രു​ത്ത​ലി​നു​ള്ള മാ​ർ​ഗ​രേ​ഖ വി​ശാ​ല സ​മി​തി അം​ഗീ​ക​രി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​നും കേ​ന്ദ്ര​സ​ർ​ക്കാ​റി​നും ഇ.​ഡി​ക്കു​മെ​തി​രാ​യ പോ​രാ​ട്ട​മാ​ണ് പ്ര​ധാ​ന ഉ​ള്ള​ട​ക്ക​മെ​ന്നാ​ണ് സെ​ക്ര​ട്ട​റി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി​യെ ന​യി​ച്ച​ത്. മു​ന്ന​ണി ഉ​ന്ന​യി​ച്ച വാ​ദ​ങ്ങ​ൾ ജ​നം തി​ര​സ്ക​രി​ച്ചു​വെ​ന്നു​മാ​ത്ര​മ​ല്ല, ക​ന​ത്ത പ​രാ​ജ​യ​വും സ​മ്മാ​നി​ച്ചു. ഇ​തേ മു​ഖം മു​ൻ​നി​ർ​ത്തി വീ​ണ്ടും ജ​ന​ങ്ങ​ളി​ലേ​ക്കി​റ​ങ്ങി​യാ​ൽ എ​ത്ര​ത്തോ​ളം സ്വീ​കാ​ര്യ​മാ​കു​മെ​ന്ന ചോ​ദ്യം മു​ന്ന​ണി​ക്കു​ള്ളി​ലു​ണ്ട്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യം വി​ശാ​ല സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വ​ന്ന​തു​മി​ല്ല.

പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹ​ങ്ങ​ൾ, സാ​മ്പ​ത്തി​ക വി​വാ​ദ​ങ്ങ​ൾ, ആ​ന്ത​രി​ക ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ഭാ​വം, ജ​ന​ങ്ങ​ളു​മാ​യു​ള്ള അ​ക​ൽ​ച്ച എ​ന്നി​വ സി.​പി.​എ​മ്മി​നെ കാ​ർ​ന്നു​തി​ന്നു​വെ​ന്ന​ത് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടു​ക​ളെ​ല്ലാം അ​ടി​വ​ര​യി​ട്ട​താ​ണ്. എ​ന്നാ​ൽ ഇ​ത് എ​ങ്ങ​നെ മ​റി​ക​ട​ക്കു​മെ​ന്ന​തി​ന് കൃ​ത്യ​മാ​യ രൂ​പ​രേ​ഖ​യു​ണ്ടോ എ​ന്ന​ത് സം​ശ​യം. അം​ഗ​ങ്ങ​ളു​ടെ ആ​സ്തി​വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന​താ​ണ് ഇ​തി​ൽ എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്. ഇ​താ​ക​ട്ടെ മു​ൻ​പ് പ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ർ​ദേ​ശി​ച്ച​തും ന​ട​പ്പാ​കാ​തെ പോ​യ​തു​മാ​ണ്.

1996ൽ ​പാ​ർ​ട്ടി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച തെ​റ്റു​തി​രു​ത്ത​ൽ രേ​ഖ, നേ​താ​ക്ക​ളു​ടെ ജീ​വി​ത​ശൈ​ലി​യി​ലെ വ്യ​തി​യാ​ന​ങ്ങ​ളെ​യും ആ​ർ​ഭാ​ട​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​യി​രു​ന്നു. എ​ന്നാ​ൽ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ മ​ക്ക​ളു​ടെ വി​വാ​ഹ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ച​ട​ങ്ങു​ക​ളി​ൽ ക​ണ്ട ആ​ർ​ഭാ​ട​ങ്ങ​ൾ ഈ ​രേ​ഖ​യു​ടെ പ്ര​സ​ക്തി​യെ ഇ​ല്ലാ​താ​ക്കി. 2009-ൽ ​പ്ര​കാ​ശ് കാ​രാ​ട്ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ണ്ടു​വ​ന്ന രേ​ഖ​യും പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹ​ങ്ങ​ളെ​യും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​യ്മ​യെ​യും വി​മ​ർ​ശി​ച്ചി​രു​ന്നു. 2015-ൽ ​ന​ട​ന്ന കൊ​ൽ​ക്ക​ത്ത സം​ഘ​ട​നാ പ്ലീ​ന​വും വ്യ​ക്ത​മാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച​ത് പാ​ർ​ട്ടി കേ​ഡ​ർ​മാ​ർ​ക്കി​ട​യി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന പാ​ർ​ല​മെ​ന്റ​റി വ്യാ​മോ​ഹ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം 2026-ലെ ​തി​രു​ത്ത​ൽ രേ​ഖ​യെ​യും വി​ല​യി​രു​ത്താ​ൻ. താ​ഴെ​ത്ത​ട്ടി​ലു​ള്ള​വ​ർ​ക്ക് മാ​ത്രം ബാ​ധ​ക​മാ​കു​ന്ന അ​ച്ച​ട​ക്ക നി​ർ​ദേ​ശ​ങ്ങ​ളും, ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന് ന​ൽ​കു​ന്ന ഇ​ള​വു​ക​ളു​മാ​ണ് മു​ൻ​കാ​ല​ങ്ങ​ളി​ലെ തെ​റ്റു​തി​രു​ത്ത​ൽ പ്ര​ക്രി​യ​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മാ​ത്ര​മ​ല്ല, തി​രു​ത്തി​ന് കാ​ര​ണം രേ​ഖ​യു​ടെ അ​ഭാ​വ​മ​ല്ലെ​ന്ന​തും മു​ൻ കാ​ല അ​നു​ഭ​വ​ങ്ങ​ൾ അ​ടി​വ​ര​യി​ടു​ന്നു.

കോ​ഴി​ക്കോ​ട് വി​ശാ​ല സം​സ്ഥാ​ന സ​മി​തി​യി​ലെ ച​ർ​ച്ച​ക​ളും പാ​ർ​ട്ടി​യു​ടെ നി​ല​വി​ലെ ജീ​ർ​ണ​ത​ക​ളും തെ​ളി​യി​ക്കു​ന്ന​ത് കൊ​ൽ​ക്ക​ത്ത പ്ലീ​ന​ത്തി​ലെ​യും പാ​ല​ക്കാ​ട് പ്ലീ​ന​ത്തി​ലെ​യും തീ​രു​മാ​ന​ങ്ങ​ൾ കേ​ര​ള​ത്തി​ലെ സി.​പി.​എം ഘ​ട​കം ഇ​തു​വ​രെ​യും പ്രാ​യോ​ഗി​ക ത​ല​ത്തി​ൽ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല എ​ന്നാ​ണ്.

തൊ​ഴി​ൽ മേ​ഖ​ല​യി​ലെ മാ​റ്റം ​വെ​ല്ലു​വി​ളി

കേ​ര​ള​ത്തി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ സി.​പി.​എ​മ്മി​ന് ക​ഴി​ഞ്ഞി​ല്ല എ​ന്ന​തും ഒ​രു വ​ലി​യ പോ​രാ​യ്മ​യാ​ണ്. കാ​ർ​ഷി​ക-​പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ൽ നി​ന്ന് മാ​റി സേ​വ​ന മേ​ഖ​ല​യി​ലേ​ക്കും, പ്ലാ​റ്റ്ഫോം തൊ​ഴി​ലു​ക​ളി​ലേ​ക്കും, ഐ.​ടി മേ​ഖ​ല​യി​ലേ​ക്കും തൊ​ഴി​ൽ ശ​ക്തി മാ​റി​യ​പ്പോ​ൾ, അ​വ​രെ ഫ​ല​പ്ര​ദ​മാ​യി സം​ഘ​ടി​പ്പി​ക്കാ​ൻ സി.​പി.​എ​മ്മി​ന്റെ ട്രേ​ഡ് യൂ​നി​യ​നു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ല്ല. അ​രാ​ഷ്ട്രീ​യ​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട യു​വ​ത​ല​മു​റ പാ​ർ​ട്ടി​യു​ടെ അ​ടി​സ്ഥാ​ന വ​ർ​ഗ​സി​ദ്ധാ​ന്ത​ങ്ങ​ളി​ൽ നി​ന്ന് അ​ക​ന്നു​പോ​യി. വ​ർ​ഗ​സ​മ​രം എ​ന്ന പ​ഴ​യ​കാ​ല ആ​ശ​യ​ങ്ങ​ളെ പു​തി​യ​കാ​ല തൊ​ഴി​ൽ സ​മൂ​ഹ​ത്തി​ന് മ​ന​സ്സി​ലാ​കു​ന്ന രീ​തി​യി​ലേ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​ൽ പാ​ർ​ട്ടി പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന​തും പോ​രാ​യ്മ​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

Tags:    
News Summary - Will these corrections be enough to bail out the CPM?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.