രക്താർബുദ ചികിത്സയിൽ അത്യാധുനിക സംവിധാനങ്ങളുമായി മേയ്​ത്ര

കോഴിക്കോട്​: രക്താർബുദ ചികിത്സാരംഗത്ത്​ അത്യാധുനിക സംവിധാനങ്ങൾ മേയ്​ത്ര ഹോസ്​പിറ്റലിൽ ഒരുക്കിയതായി സി.ഇ.ഒ ഡോ. പി. മോഹനകൃഷ്​ണൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്​ത ഒാ​േങ്കാളജിസ്​റ്റ്​ ഡോ. ര​ാഗേഷ്​ ആർ. നായർ ഡയറക്​ടറായി നവീകരിച്ച ഹെമറ്റോളജി, ​െഹമറ്റോഒാ​േങ്കാളജി, അസ്​തി മജ്ജ മാറ്റിവെക്കൽ വിഭാഗം എന്നിവയാണ് ​ആശുപത്രിയിൽ പ്രവർത്തിക്കുന്നത്​.

മൈലോമ, ലിംഫോമ, ലുക്കീമിയ തുടങ്ങിയ രക്താർബുദങ്ങൾക്ക്​ ലോകോത്തര ചികിത്സയാണ്​ ഇവിടെ ഒരുക്കിയത്​. കീമോ ഇമ്യൂണോ തെറപ്പി, മറ്റൊരു ദാതാവിൽനിന്ന്​ മജ്ജ സ്വീകരിച്ച്​ രോഗിയിൽ വെക്കുന്ന രീതിയായ അലോജനിക്​/ഒാ​േട്ടാലോഗസ്​, ബാൺമാരോ ട്രാൻസ്​പ്ലാൻറ്​ (ബി.എം.ടി), സിക്കിൾ​െസൽ ബി.എം.ടി, ശരീരത്തിൽ അനിയന്ത്രിതമായ തോതിൽ ഹീമോഗ്ലോബിൻ രൂപപ്പെടുന്ന അവസ്​ഥയായ തലാസീമിയ തുടങ്ങിയ വിവിധതരം രക്താർബുദചികിത്സകളും ലഭ്യമാണ്​.

ഡൽഹി ഒാൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസിൽനിന്ന്​ ഇ​േൻറ​ണൽ മെഡിസിനിൽ എം.ഡിയും ക്ലിനിക്കൽ ഹെമറ്റോളജിയിൽ ഡി.എമ്മും കരസ്​ഥമാക്കിയ ഡോ. രാഹുൽ മികച്ച ഗവേഷകൻകൂടിയാണ്​. ഡോ. രാഗേഷ്​ ആർ. നായർ, എം.എൻ. കൃഷ്​ണദാസ്​ എന്നിവരും വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.