കോവിഡ് ആശുപത്രിയാക്കുന്ന സരോവരത്തെ എമറാൾഡ് കൺവെൻഷൻ സെൻറർ
കോഴിക്കോട്: ജില്ലയിൽ കോവിഡ് ചികിത്സക്കായി 750 കിടക്കകൾ കൂടി ഒരുങ്ങുന്നു. രണ്ട് പുതിയ പ്രാഥമിക ചികിത്സ കേന്ദ്രങ്ങളിലായാണ് 750 കിടക്കകൾ ഒരുങ്ങുന്നത്.
ചെറുവണ്ണൂർ മറീന കൺവെൻഷൻ സെൻറർ, സരോവരം എമറാൾഡ് കൺവെൻഷൻ സെൻറർ എന്നിവയാണ് പ്രാഥമിക ചികിത്സ കേന്ദ്രങ്ങളാക്കുന്നത്. ഒരാഴ്ചക്കുള്ളിൽ രണ്ട് സെൻററുകളും പ്രവർത്തനം തുടങ്ങും.
മലബാർ ഗ്രൂപ്പിനു കീഴിലുള്ള ചെറുവണ്ണൂർ മറീന കൺവെൻഷൻ സെൻററിൽ തുടങ്ങുന്ന പ്രാഥമിക ചികിത്സ കേന്ദ്രം രണ്ടു ദിവസം കൊണ്ട് പ്രവർത്തനം ആരംഭിക്കാനുള്ള നടപടികളെല്ലാം പൂർത്തിയായെന്ന് സബ് കലക്ടർ ജി. പ്രിയങ്ക പറഞ്ഞു. ഇവിടെ 150 കിടക്കകളാണ് ഒരുങ്ങുന്നത്.
സരോവരത്തെ എമറാൾഡ് കൺവെൻഷൻ സെൻററിൽ 600 കിടക്കകളുള്ള മെഗാ സെൻററാണ് തയാറാകുന്നത്. അതിെൻറ നടപടികൾ ദ്രുതഗതിയിൽ നടക്കുകയാണ്.
ആറു ദിവസത്തിനുള്ളിൽ ഇവിടെ രോഗികളെ പ്രവേശിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സബ് കലക്ടർ പറഞ്ഞു. നേരത്തെ ഇൻഡോർ സ്റ്റേഡിയം കൂടി ഏറ്റെടുത്ത് കോവിഡ് ആശുപത്രിയാക്കി മാറ്റാനുള്ള തീരുമാനമുണ്ടായിരുന്നു. അതിെൻറ ഭാഗമായി നടത്തിയ വിദഗ്ധ പരിശോധനയിൽ ഇൻഡോർ സ്റ്റേഡിയം അനുയോജ്യമല്ലെന്ന് കണ്ട് ഒഴിവാക്കി.
നിലവിൽ കെ.എം.സി.ടി നഴ്സിങ് കോളജ് ഹോസ്റ്റലിലും മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പുതിയ പ്രാഥമിക ചികിത്സ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.
നിലവിലുള്ളതിൽ 460 കിടക്കകളുള്ള എൻ.ഐ.ടി ബോയ്സ് ഹോസ്റ്റലിലെ മെഗാ എഫ്.എൽ.ടി.സിയാണ് ഏറ്റവും വലുത്. ഇതുൾപ്പെടെ, 2600 കിടക്കകളുടെ സൗകര്യമാണ് എഫ്.എൽ.ടി. സികളിലായി ഇതുവരെ ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.
2500ഓളം പേർ ചികിത്സയിലുമുണ്ട്. കൂടാതെ വീടുകളിൽ തന്നെ ചികിത്സയും ആരംഭിച്ചിട്ടുണ്ട്. 250 ഓളം പേരാണ് വീടുകളിൽ ചികിത്സയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.