കാ​ലി​ക്ക​റ്റ് അ​ഗ്രി ഹോ​ർ​ട്ടി ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച മാ​മ്പ​ഴ പ്ര​ദ​ർ​ശ​ന വി​ൽ​പ​ന

മേ​ള​യി​ൽ​നി​ന്ന്

വൈവിധ്യങ്ങളുടെ മാമ്പഴപ്രദർശനം

കോ​ഴി​ക്കോ​ട്: വൈ​വി​ധ്യ​മാ​ർ​ന്ന മാ​മ്പ​ഴ​ങ്ങ​ളു​ടെ വ​ർ​ണ​ക്കാ​ഴ്ച​യു​മാ​യി കാ​ലി​ക്ക​റ്റ്‌ അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ മാ​മ്പ​ഴ​പ്ര​ദ​ർ​ശ​നം. ഇ​ന്ത്യ​യി​ലെ വി​വി​ധ​ത​രം മാ​മ്പ​ഴ​ങ്ങ​ളു​ടെ​യും അ​പൂ​ർ​വ സ​ങ്ക​ര​യി​ന​ങ്ങ​ളു​ടെ​യും മ​നം​മ​യ​ക്കു​ന്ന രു​ചി​ഭേ​ദ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് സൊ​സൈ​റ്റി ഗാ​ന്ധി പാ​ർ​ക്കി​ൽ ഒ​രു​ക്കി​യ​ത്. പാ​ല​ക്കാ​ട്‌ മു​ത​ല​മ​ട​യി​ൽ നി​ന്നു​ള്ള മാ​മ്പ​ഴ​ങ്ങ​ളാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​കം.

അ​ൽ​ഫോ​ൻ​സ, കു​ദാ​ദ​ത്ത്, ബം​ഗ​ന​പ്പ​ള്ളി തു​ട​ങ്ങി ഇ​ന്ത്യ​യി​ലെ പേ​രു​കേ​ട്ട മാ​മ്പ​ഴ ഇ​ന​ങ്ങ​ളാ​യ മ​ൽ​ഗോ​വ, കാ​ല​പ്പാ​ടി, പ്ര​മേ​ഹ രോ​ഗി​ക​ൾ​ക്ക്​ ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ബ​ങ്ക​ള്ളോ​റ (തോ​ത്താ​പു​രി), പ്രി​യൂ​ർ ഇ​ന​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന ചി​ന്ന​സു​വ​ർ​ണ​രേ​ഖ, ബ​ന​ട്ട് അ​ൽ​ഫോ​ൻ​സാ ഇ​ന​ങ്ങ​ളും വ​ലു​പ്പം​കൊ​ണ്ട് അ​ത്ഭു​തം സൃ​ഷ്ടി​ക്കു​ന്ന ആ​ന​ത്ത​ല​യ​ൻ, അ​മ്മി​ണി, മ​ഹാ​രാ​ജാ പ​സ​ന്ത് ഇ​ന​ങ്ങ​ളും രു​ചി​ഭേ​ദ​ത്തി​ൽ മി​ക​ച്ചു​നി​ൽ​ക്കു​ന്ന നാ​ട​ൻ ച​ക്ക​ര​ക്കു​ട്ടി​യും പ്ര​ദ​ർ​ശ​ന​ത്തി​നും വി​ൽ​പ​ന​ക്കു​മാ​യു​ണ്ട്.

മാ​മ്പ​ഴ വി​ഭ​വ​ങ്ങ​ളു​ണ്ടാ​ക്കാ​ൻ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന ച​ന്ദ്ര​കാ​ര​ൻ, പേ​ര​ക്ക​മാ​ങ്ങ ഇ​ന​ങ്ങ​ളും, മു​ക​ൾ ച​ക്ര​വ​ർ​ത്തി​മാ​ർ അ​വ​രു​ടെ അ​രു​മ സ​ന്താ​ന​ങ്ങ​ളു​ടെ പേ​രു​ന​ൽ​കി അ​ര​മ​ന​യി​ൽ വ​ള​ർ​ത്തി​യെ​ടു​ത്ത ജ​ഹാം​ഗീ​ർ, ഹി​മാ​യു​ദ്ദീ​ൻ, ബ​നി​ഷാ​ൻ ഇ​ന​ങ്ങ​ളും ത​ളി​പ്പ​റ​മ്പ് ജി​ല്ല കൃ​ഷി ഫാ​മി​ൽ ഉ​ൽ​പാ​ദി​പ്പി​ച്ച പ​ല​ത​രം സ​ങ്ക​ര ഇ​ന​ങ്ങ​ളാ​യ എ​ച്ച്​151, എ​ച്ച്​87, എ​ച്ച്​56, എ​ച്ച്​ 45 എ​ന്നി​വ​യു​മു​ണ്ട്. 70 രൂ​പ മു​ത​ൽ 150 രൂ​പ വ​രെ​യാ​ണ് മാ​മ്പ​ഴ​ങ്ങ​ളു​ടെ വി​ല. വി​വി​ധ​ത​രം ഒ​ട്ടു​മാ​വു​ക​ളു​ടെ​യും തേ​ൻ​വ​രി​ക്ക പ്ലാ​വി​ന്‍റെ​യും തൈ​ക​ളു​മു​ണ്ട്. മേ​യ് ഏ​ഴി​ന്​ വൈ​കീ​ട്ട് നാ​ലി​ന്​ ഗാ​ന്ധി പാ​ർ​ക്കി​ൽ മാ​മ്പ​ഴ തീ​റ്റ​മ​ത്സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ ബീ​ന ഫി​ലി​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് പി.​വി. ഗം​ഗാ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എം.​എ​ൽ.​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​ദ്യ വി​ൽ​പ​ന വാ​ർ​ഡ് കൗ​ൺ​സി​ൽ ഇ.​കെ. റ​ഹ്മ​ത്ത് സു​രേ​ഷ് ബാ​ബു​വി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അം​ബി​ക ര​മേ​ഷ് സ്വാ​ഗ​ത​വും ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ യു.​വി. ബ്രി​ജി ന​ന്ദി​യും പ​റ​ഞ്ഞു. മേ​യ്​ 10ന്​ ​സ​മാ​പി​ക്കും.

Tags:    
News Summary - Mango display of varieties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.