മാ​നാ​ഞ്ചി​റ-​മ​ലാ​പ​റ​മ്പ് റോ​ഡി​ലെ പാ​തി​വ​ഴി​യി​ലാ​യ ഓ​വു​ചാ​ൽ നി​ർ​മാ​ണം

അപകടക്കെണിയൊരുക്കി മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കൊട്ടിഘോഷിച്ച് ഉദ്ഘാടനവും റോഡ് ഷോയും നടത്തിയ മാനാഞ്ചിറ- വെള്ളിമാട്കുന്ന് റോഡ് അപകടക്കെണിയൊരുക്കി കാത്തിരിക്കുന്നു. രാത്രിയിൽ മാനാഞ്ചിറ മുതൽ മലാപ്പറമ്പ് വരെ തെരുവ് വിളക്കുകൾ കത്താത്തത് അപകട സാധ്യത വർധിപ്പിക്കുകയാണ്. പ്രവൃത്തിയുടെ ഭാഗമായി ഓടകൾ സ്ലാബിടാതെ തുറന്നുകിടക്കുകയാണ്. ഇതുമൂലം കാൽനടയാത്രക്കാർ റോഡിലൂടെ ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. കൂറ്റൻ ഇരുമ്പ് പൈപ്പുകളും ഇരുമ്പുപോസ്റ്റുകളും റോഡിലേക്ക് തള്ളിനിൽക്കുകയാണ്. തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ പലരും തട്ടിവീഴുകയാണ്. വെളിച്ചമില്ലാത്തതിനാൽ എതിരെ വരുന്ന കാൽനടയാത്രക്കാരെയോ വാഹനങ്ങളെയോ കാണാൻ കഴിയാത്ത അവസ്ഥയാണ്.

രാത്രികാല ആകർഷണത്തിന് കടകൾക്ക് മുന്നിൽ സ്ഥാപിച്ച മിക്ക ലൈറ്റുകളും വീതികൂട്ടലിന്റെ ഭാഗമായി പൊളിച്ചുമാറ്റിയതോടെ ഓവുചാലുകൾ കാണാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. പല ഭാഗങ്ങളിലും പാതി പൂർത്തിയാക്കിയ ഡിവൈഡർപോലും കാണാൻ കഴിയാത്തതിനാൽ അപകടം തുടർക്കഥയാവുന്നു. ഉദ്ഘാടനത്തിന് മുന്നോടിയായി രാത്രിയും പകലും പ്രവൃത്തികൾ നടന്നെങ്കിലും ഉദ്ഘാടനശേഷം ഏറക്കുറെ ഒച്ച് വേഗത്തിലാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്. പ്രവൃത്തി പൂർത്തിയാക്കാതെ നടത്തിയ ഉദ്ഘാടനവും റോഡ് ഷോകൊണ്ടും ജനങ്ങൾക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള പരിപാടിയായാണ് വിലയിരുത്തുന്നത്.

Tags:    
News Summary - Mananchira-Vellimadkunnu road a dangerous trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.