ട്രാ​ഫി​ക് അ​സി. ക​മീ​ഷ​ണ​ർ എ.​ജെ. ജോ​ൺ​സ​ൺ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്തി​ന​രി​കി​ൽ റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കു​ന്ന മ​ര​ക്കൊ​മ്പു​ക​ൾ വെ​ട്ടാ​ൻ നി​ർ​ദേ​ശം ന​ൽ​കു​ന്നു

കോ​ഴി​ക്കോ​ട്: ബൈ​ക്ക് യാ​ത്രി​ക​രാ​യ വൃ​ദ്ധ​ദ​മ്പ​തി​ക​ളു​ടെ ദാ​രു​ണ മ​ര​ണം ന​ട​ന്ന മാ​നാ​ഞ്ചി​റ​യി​ലെ എ​ൽ.​ഐ.​സി ജ​ങ്ഷ​നി​ൽ ​ട്രാ​ഫി​ക് പ​രി​ഷ്കാ​ര​ത്തി​ന് ന​ട​പ​ടി തു​ട​ങ്ങി. ആ​ൾ​ത്തി​ര​ക്കും ബ​സു​ക​ളു​ടെ പ​ര​ക്കം​പാ​ച്ചി​ലും അ​ശാ​സ്ത്രീ​യ​മാ​യ ഡി​വൈ​ഡ​റും ബ​സ് ബേ​യി​ൽ ക​യ​റാ​െ​ത പു​റ​ത്തു​നി​ർ​ത്തി ആ​ളെ ക​യ​റ്റു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളും ചേ​ർ​ന്ന് സൃ​ഷ്ടി​ക്കു​ന്ന ‘ഭീ​ക​രാ​ന്ത​രീ​ക്ഷ’​വും ജീ​വ​നും കൈ​യി​ൽ​പി​ടി​ച്ച് ഓ​ടി​ര​ക്ഷ​പ്പെ​േ​ട​ണ്ടി​വ​രു​ന്ന കാ​ൽ​ന​ട​ക്കാ​രു​ടെ പ​ങ്ക​പ്പാ​ടും ക​ഴി​ഞ്ഞ ദി​വ​സം ‘മാ​ധ്യ​മം’ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ട്രാ​ഫി​ക് അ​സി. ക​മീ​ഷ​ണ​ർ എ.​ജെ. ജോ​ൺ​സ​ൺ സ്ഥ​ല​ത്ത് നേ​രി​ട്ടെ​ത്തി​യാ​ണ് ട്രാ​ഫി​ക് മാ​റ്റ​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​ത​നു​സ​രി​ച്ച് ബു​ധ​നാ​ഴ്ച മു​ത​ൽ മാ​റ്റ​ങ്ങ​ൾ ആ​രം​ഭി​ച്ചു. കൂ​ടു​ത​ൽ ഡി​വൈ​ഡ​റു​ക​ൾ നി​ര​ത്തി ബ​സ് ബേ​യു​ടെ നീ​ള​വും വീ​തി​യും കൂ​ട്ടി. സി​റ്റി ബ​സ്, സി​റ്റി​ക്ക് പു​റ​ത്തേ​ക്ക് പോ​കു​ന്ന ബ​സ്, കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് എ​ന്നി​ങ്ങ​നെ നേ​ര​ത്തെ മൂ​ന്നു​വ​രി​യി​ലൂ​ടെ ബ​സ് സ്റ്റോ​പ്പി​ൽ​നി​ന്ന് ആ​ളെ ക​യ​റ്റി​യി​രു​ന്ന രീ​തി നി​ർ​ത്ത​ലാ​ക്കി. എ​ല്ലാ വാ​ഹ​ന​ങ്ങ​ളും ഇ​നി ഒ​രൊ​റ്റ വ​രി​യി​ലൂ​ടെ അ​ക​ത്ത് ക​ട​ന്ന് ആ​ളെ ക​യ​റ്റി അ​തേ വ​രി​യി​ലൂ​ടെ​ത​ന്നെ പു​റ​ത്തേ​ക്ക് പോ​ക​ണം. ബ​സു​ക​ൾ നി​ർ​ത്തി​യി​ടാ​ൻ പാ​ടി​ല്ല. ആ​ളെ ക​യ​റ്റി എ​ത്ര​യും​വേ​ഗം ബ​സ് ബേ​യി​ൽ​നി​ന്ന് പു​റ​ത്തു​ക​ട​ക്ക​ണം. ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ര​ണ്ട് പൊ​ലീ​സു​കാ​രെ​യും വി​ന്യ​സി​ച്ചു.

മാ​നാ​ഞ്ചി​റ മൈ​താ​ന​ത്തി​ന്റെ തെ​ക്കു​വ​ശ​ത്തു​ള്ള ന​ട​പ്പാ​ത​യോ​ട് ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളു​ടെ കൊ​മ്പു​ക​ൾ ചി​ല്ലി​ൽ ത​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​സു​ക​ൾ അ​ക​റ്റി എ​ടു​ക്കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​വു​ന്നു​ണ്ട്. ഇ​ത് പ​രി​ഹ​രി​ക്കാ​ൻ മ​ര​ങ്ങ​ളു​ടെ കൊ​മ്പ് അ​ടി​യ​ന്ത​ര​മാ​യി വെ​ട്ടി​മാ​റ്റ​ണ​മെ​ന്ന് അ​സി. ക​മീ​ഷ​ണ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പ​ട്ടാ​ള​പ്പ​ള്ളി​ക്കു​മു​ന്നി​ൽ സ്ഥാ​പി​ച്ചി​രു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്തു. ക​മീ​ഷ​ണ​ർ ഓ​ഫി​സി​നു​മു​ന്നി​ലൂ​ടെ കി​ഡ്സ​ൺ കോ​ർ​ണ​റി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന​ത് ത​ട​യാ​ൻ മാ​നാ​ഞ്ചി​റ മൈ​താ​ന​ത്തി​ന്റെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ ഹം​പ് സ്ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​​ണ്ടെ​ന്ന് അ​സി. ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു. 

Tags:    
News Summary - LIC Junction, Mananjira, Traffic Control Conducted T started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.