സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളും ബാ​ലു​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉപരോധിക്കുന്നു

ക​ള്ള​ക്കേ​സ്സി​ൽ കു​ടു​ക്കി​യെ​ന്നാ​രോ​പ​ണം; സി.പി.എം നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

ബാ​ലു​ശ്ശേ​രി: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ർ​മ്മ​സേ​ന വാ​ഹ​ന​ത്തി​ൽ പ​രി​ച​യ​മി​ല്ലാ​ത്ത വ​നി​താ ഡ്രൈ​വ​റെ നി​യ​മി​ച്ച​തി​നെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​മ്പി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യ സേ​നാം​ഗ​ങ്ങ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യും ക​ള്ള​ക്കേ​സെ​ടു​ക്കു​ക​യും ചെ​യ്ത ന​ട​പ​ടി​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് സി.​പി.​എം പ്ര​വ​ർ​ത്ത​ക​രും ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ളും ബാ​ലു​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നു മു​മ്പി​ൽ ഉ​പ​രോ​ധ സ​മ​രം ന​ട​ത്തി.

ഉ​പ​രോ​ധ സ​മ​ര​ത്തെ തു​ട​ർ​ന്നു നാ​ദാ​പു​രം ഡി.​വൈ.​എ​സ്.​പി പി.​എം മ​നോ​ജ് ബാ​ലു​ശേ​രി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി സി.​പി.​എം നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. തു​ട​ര​ന്വേ​ഷ​ണം ന​ട​ത്തി കേ​സി​ന്‍റെ മെ​റി​റ്റ് നോ​ക്കി​യ​തി​നു ശേ​ഷ​മേ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്ന് ഡി.​വൈ.​എ​സ്.​പി പി.​എം മ​നോ​ജ് സ​മ​ര​ക്കാ​രെ അ​റി​യ​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഉ​പ​രോ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​സ്മ​യി​ൽ കു​റു​മ്പൊ​യി​ൽ, സി.​പി.​എം ഏ​രി​യാ സെ​ക്ര​ട്ട​റി ടി.​കെ സു​മേ​ഷ്, കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ത​ച്ച​യി​ൽ, സി.​എ​ച്ച് സു​രേ​ഷ്, പി.​ബാ​ല​ൻ, എം. ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ 29 നാ​ണ് കോ​ട്ടൂ​രി​ലെ ഹ​രി​ത ക​ർ​മ്മ​സേ​ന​യു​ടെ വാ​ഹ​ന​ത്തി​ൽ വ​നി​ത ഡ്രൈ​വ​റെ നി​യോ​ഗി​ച്ച​ത്. ഡ്രൈ​വിം​ങ്ങി​ൽ പ​രി​ച​യം കു​റ​വാ​യ​തി​നാ​ൽ വാ​ഹ​ന​ത്തി​ൽ സ​ഹാ​യി​യെ​യും കൊ​ണ്ടാ​ണ് മാ​ലി​ന്യ ശേ​ഖ​ര​ണ​ത്തി​നാ​യി ഡ്രൈ​വ​ർ എ​ത്തി​യി​രു​ന്ന​ത്.

അ​പ​ക​ട​ഭീ​ഷ​ണി ഭ​യ​ന്ന് ഹ​രി​ത​ക​ർ​മ്മ​സേ​നാം​ഗ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നോ​ട് കാ​ര്യം അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​തെ​ന്ന് സേ​നാം​ഗ​ങ്ങ​ൾ പ​റ​യു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹ​രി​ത ക​ർ​മ്മ സേ​നാം​ഗ​ങ്ങ​ൾ കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു​മു​മ്പി​ൽ സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​നി​ടെ യു.​ഡി.​എ​ഫ് അം​ഗം ഹ​രി​ത​ക​ർ​മ്മ​സേ​നാം​ഗ​ത്തെ ക​യ്യേ​റ്റം ചെ​യ്ത​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.

Tags:    
News Summary - സി.പി.എം നേതൃത്വത്തിൽ ഹരിത കർമ സേനാംഗങ്ങൾ ബാലുശ്ശേരി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.