മ​ട​വൂ​രി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ട വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ

ചളി നീക്കി പ്രതീക്ഷ വീണ്ടെടുക്കാൻ നാട്; വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ശു​ചീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ

കൊ​ടു​വ​ള്ളി: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​ക്ക് ശ​മ​ന​മാ​യ​തോ​ടെ കൊ​ടു​വ​ള്ളി മേ​ഖ​ല​യി​ലെ പ്ര​ള​യ​ക്കെ​ടു​തി​ക്ക് നേ​രി​യ ആ​ശ്വാ​സം. ക​ര​ക​വി​ഞ്ഞൊ​ഴു​കി​യി​രു​ന്ന പൂ​നൂ​ർ പു​ഴ​യും ചെ​റു​പു​ഴ​യും വി​വി​ധ തോ​ടു​ക​ളും ജ​ല​നി​ര​പ്പ് താ​ഴ്ന്ന​തോ​ടെ സ്വാ​ഭാ​വി​ക ഒ​ഴു​ക്കി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​യ​റി​യ വെ​ള്ളം പൂ​ർ​ണ​മാ​യും ഇ​റ​ങ്ങു​ക​യും ദു​രി​ത​ബാ​ധി​ത​ർ​ക്ക് ആ​ശ്വാ​സ​മാ​കു​ക​യും ചെ​യ്തു.

മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​നെ തു​ട​ർ​ന്ന് നി​ര​വ​ധി വീ​ടു​ക​ളി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. റോ​ഡു​ക​ൾ മു​ങ്ങു​ക​യും കൃ​ഷി​യി​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി ന​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​ഴ കു​റ​ഞ്ഞ​തോ​ടെ പു​ഴ​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​ത് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ് ന​ൽ​കി​യ​ത്.

ചെ​ളി നി​റ​ഞ്ഞ അ​ക​ത്ത​ള​ങ്ങ​ൾ, ത​ക​ർ​ന്ന വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, ന​ശി​ച്ച വ്യാ​പാ​ര​സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും കാ​ണു​ന്ന​ത്. എ​ല്ലാം പ​ഴ​യ നി​ല​യി​ലാ​കാ​ൻ ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ദു​രി​ത​ബാ​ധി​ത​ർ പ​റ​യു​ന്ന​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യാ​ൻ വി​വി​ധ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മ​ട​വൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​റ്റ് ഗാ​ർ​ഡ് പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ലാ​യി​രു​ന്ന കു​ടും​ബ​ങ്ങ​ൾ ക്യാ​മ്പു​ക​ൾ അ​വ​സാ​നി​പ്പി​ച്ച് വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​ത്തു​ട​ങ്ങി. അ​തേ​സ​മ​യം, കി​ണ​റു​ക​ളി​ൽ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മ​വും പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

Tags:    
News Summary - ചളി നീക്കി പ്രതീക്ഷ വീണ്ടെടുക്കാൻ നാട്; വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ ശു​ചീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.