കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ പൊലീസ് ഫോട്ടോഗ്രാഫറെ വിസ്തരിച്ചു. റോയ് തോമസ് വധക്കേസ് അന്വേഷണത്തിന്റെ ഭാഗമായി വിവിധ നടപടിക്രമങ്ങളുടെ ഫോട്ടോകൾ എടുത്ത പൊലീസ് ഡിപ്പാർട്മെന്റ് ഫോട്ടോഗ്രാഫർ നിംനേഷിന്റെ സാക്ഷിവിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി.
ജോളി കാണിച്ചപ്രകാരം പൊന്നാമറ്റം വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഗുളികകൾ കണ്ടെടുത്തതിനുള്ള സാക്ഷി കൂടത്തായി സ്വദേശി ഒ.പി. അബ്ദുറഹ്മാൻ, ജോളിയുടെ റേഷൻകാർഡ് കണ്ടെടുത്തതിനു സാക്ഷ്യംവഹിച്ച കൂടത്തായി സ്വദേശി സംസീർ, ടോം തോമസിനും ജോളിക്കും അക്കൗണ്ട് ഉണ്ടായിരുന്ന കോഴിക്കോട് ഐ.സി.ഐ.സി.ഐ ബാങ്ക് മാനേജർ വരുൺ സതീഷ് എന്നിവരെയും വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. സാക്ഷിവിസ്താരം തിങ്കളാഴ്ച തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.