KC LEAD പുതിയ പഴം, പച്ചക്കറി മാർക്കറ്റിന്​ സ്​ഥലമേറ്റെടുക്കാൻ നഗരസഭ

േകാഴിക്കോട്​: നഗരത്തിൽ പുതിയ പഴം, പച്ചക്കറി മാർക്കറ്റ്​​ യാഥാർഥ്യമാക്കാനുള്ള പണം കണ്ടെത്താൻ കോർപറേഷൻ വഴി തേടുന്നു. കല്ലുത്താൻകടവ് വെജിറ്റബിൾ മാർക്കറ്റ് ഷോപ്പിങ്​ കോംപ്ലക്സ്​ നിർമാണത്തിന് 1.79 സൻെറ്​ ഏറ്റെടുക്കുന്നതിന്​​ നഗരസഭ നേരത്തേ തീരുമാനിച്ചിരുന്നു​. നഗരസഭ കൗൺസിലി​ൻെറ ഈ തീരുമാനത്തിന്​​ സർക്കാർ അനുമതി നൽകി. ഏറ്റെടുക്കേണ്ട ഭൂമിക്ക്​ സൻെറിന്​ 4.67 ലക്ഷം രൂപ നിശ്ചയിച്ച് കലക്​ടർ ഉത്തരവായി. ഇത്​ പ്രകാരം ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ മൊത്തം 6.6 കോടി രൂപ കണ്ടെത്താനാണ്​ നഗരസഭ ശ്രമം. നടക്കാതെ പോയ ഏതെങ്കിലും പദ്ധതിയുടെ പണം ഇതിനായി ഉപയോഗിക്കാമെന്നാണ്​ വികസനകാര്യ സ്​ഥിരം സമിതിയുടെ ശിപാർശ. ഇക്കാര്യം ബുധനാഴ്​ച ചേരുന്ന നഗരസഭ കൗൺസിൽ യോഗം പരിഗണിക്കും. നഗരത്തിലെ ഏറ്റവു​ം വലിയ ചേരികളിലൊന്നായിരുന്ന കല്ലുത്താൻ കടവ്​ കോളനിയിലെ കുടിലുകൾ പൊളിച്ച്​ ഫ്ലാറ്റ്​ നിർമിച്ച്​ നൽകിയിരുന്നു​. 52 കോടി ചെലവിൽ ബി.ഒ.ടി. പദ്ധതി പ്രകാരം അന്താരാഷ്​ട്ര നിലവാരമുള്ള പഴം, പച്ചക്കറി മാർക്കറ്റ്​ സ്​ഥാപിക്കുകയാണ്​ ലക്ഷ്യം. കല്ലുത്താൻകടവ്​ ഫ്ലാറ്റ്​ സമുച്ചയം ഉദ്​ഘാടന സമയത്ത്​ തന്നെ പുതിയ മാർക്കറ്റിനും തറക്കല്ലിട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-13 09:12 GMT