അരിക്കുളം കാരയാട് മുസ്ലിംലീഗ് ഓഫിസ് ശിഹാബ് തങ്ങൾ സ്മാരകം ആക്രമിക്കുന്നതിെൻറ സി.സി.ടി.വി ദൃശ്യം
Posted On
date_range Updated On
date_range കാരയാട് മുസ്ലിംലീഗ് ഓഫിസിനു നേരെ ആക്രമണം
മേപ്പയൂർ: അരിക്കുളം കാരയാട് മുസ്ലിംലീഗ് ഓഫിസ് ആയ ശിഹാബ് തങ്ങൾ സ്മാരക മന്ദിരത്തിന് നേരെ ശനിയാഴ്ച രാത്രിയിൽ ആക്രമണം. ഓഫിസിെൻറ വാതിൽ പൂട്ട് തകർത്തു.
കമ്പ്യൂട്ടറും തകർക്കപ്പെട്ടു. ഓഫിസിന് നേരെ കല്ലെറിയുന്ന ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. മേപ്പയൂർ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
ഓഫിസ് ആക്രമിച്ചത് ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മുസ്ലിംലീഗ് അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻറ് വി.വി.എം. ബഷീർ, സെക്രട്ടറി വി. നാസർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.