ഫാത്തിമ തഹ്‍ലിയ, ഫര്‍സീന

തഹിലിയ രാജിവെച്ച കുറ്റിച്ചിറയിൽ ലീഗിന് ജയം, ഭൂരിപക്ഷത്തിൽ വൻ ഇടിവ്; ‘യു.ഡി.എഫ് കോട്ടയാണളിയാ.. ഇനി കുറച്ച് റെസ്റ്റ് എടുക്കിം!’

കോഴിക്കോട്: പേരാമ്പ്ര നിയമസഭ മണ്ഡലത്തിൽ മത്സരിക്കാൻ ഫാത്തിമ തഹ്‍ലിയ കൗൺസിലർ സ്ഥാനം രാജി​വെച്ച കോഴിക്കോട് കോർപറേഷൻ കുറ്റിച്ചിറ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് സീറ്റ് നിലനിർത്തി. ലീഗിലെ ഫര്‍സീനയാണ് 2711 വോട്ടുകൾക്ക് വിജയം കൈവരിച്ചത്.

അതേസമയം, ഭൂരിപക്ഷത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. തഹ്‍ലിയ 2,273 വോട്ടിന്റെ ഭൂരിപക്ഷം നേടിയ സീറ്റിൽ ഇത്തവണ ഫര്‍സീനക്ക് 436 വോട്ടായി ഭൂരിപക്ഷം കുറഞ്ഞു. 1,837 വോട്ടുകളാണ് കുറഞ്ഞത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ ‘കുറ്റിച്ചിറ യു.ഡി.എഫ് കോട്ടയാണളിയാ.. ഇനി കുറച്ച് റെസ്റ്റ് എടുക്കിം!’ എന്ന അടിക്കുറിപ്പോടെ ഫര്‍സീനക്കൊപ്പമുള്ള ആഹ്ലാദ പ്രകടന ചിത്രം തഹിലിയ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. 

ഐ.എൻ.എൽ സ്ഥാനാർഥി ടി.ടി. ജംഷീനയെയാണ് ഫര്‍സീന പരാജയപ്പെടുത്തിയത്. ജംഷീന 2275 വോട്ടുനേടി. ബി.ജെ.പിയിലെ കെ. ജീജക്ക് 204ഉം അപരകളായി മത്സരരംഗത്തിറങ്ങിയ ജംസീനക്ക് 46 വോട്ടും ഫര്‍സാനക്ക് 45 വോട്ടും ലഭിച്ചു.

കഴിഞ്ഞ വർഷം അഡ്വ. ഫാത്തിമ തഹിലിയ മത്സരിച്ചപ്പോൾ 3740 വോട്ടുകൾ നേടിയിരുന്നു. എൽ.ഡി.എഫിലെ ഐ.എൻ.എൽ സ്ഥാനാർഥി വി പി റഹിയാനത്ത് ടീച്ചർക്ക് 1467 വോട്ടുകളാണ് ലഭിച്ചിരുന്നത്. 2,273 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ബി.ജെ.പിയിലെ ജീജക്ക് 274ഉം സ്വതന്ത്ര സ്ഥാനാർഥിയായ റഹിയാനത്ത് കെ പിക്ക് 122ഉം വോട്ടുകൾ ലഭിച്ചിരുന്നു. 

Tags:    
News Summary - Muslim League wins in Kuttichira where Fathima Thahiliya resigned, but majority drops sharply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.