കള്ളിയത്ത് ഗ്രൂപ്പ് സി.എസ്.ഒ ശ്രീ. സിബു ജോർജ്, കോർപ്പറേറ്റ് സെയിൽസ് മാനേജർ ശ്രീ. എസ്.വി. ശിവരാജ് എന്നിവർ അവാർഡ് സ്വീകരിക്കുന്നു
ടീം മാർക്സ്മെൻ (Team Marksmen) സംഘടിപ്പിച്ച 'മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ്സ് ഓഫ് ഇന്ത്യ 2026-27' - ആറാം എഡിഷനിൽ, മോസ്റ്റ് ട്രസ്റ്റഡ് ബ്രാൻഡ് എന്ന അംഗീകാരം സ്വന്തമാക്കി കള്ളിയത്ത് ടി.എം.ടി. ഗുണനിലവാരത്തിലൂടെയും വിശ്വാസ്യതയിലൂടെയും സുസ്ഥിരമായ പ്രകടനത്തിലൂടെയും വിവിധ മേഖലകളിൽ ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്ത ബ്രാൻഡുകളെ ആദരിക്കുന്നതായിരുന്നു ഈ അംഗീകാരം.
മികച്ച ഉൽപ്പന്നങ്ങൾ നൽകുന്നതിലുപരി, എഞ്ചിനീയറിങ് മികവ്, തുടർച്ചയായ നവീകരണം, ഉത്തരവാദിത്വമുള്ള നിർമാണരീതികൾ എന്നിവയിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാതെയുള്ള പ്രവർത്തനമാണ് ഈ വിശ്വാസത്തിന് അടിത്തറയായത്. സ്റ്റീൽ വ്യവസായത്തിൽ ഗുണനിലവാരത്തിന് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നതിലും സുസ്ഥിര വികസനത്തിന് മുൻഗണന നൽകുന്ന പ്രോജക്ടുകൾ നടപ്പാക്കുന്നതിലും കള്ളിയത്ത് എന്നും മുന്നിലുണ്ട്. ഉപഭോക്താക്കൾക്കും സമൂഹത്തിനും ഒരുപോലെ പ്രയോജനകരമായ മൂല്യം സൃഷ്ടിക്കണമെന്ന കള്ളിയത്തിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഈ അംഗീകാരം.
ഇന്ത്യയിലെ നിർമാണമേഖലയിൽ വിശ്വസ്ത ബ്രാൻഡ് എന്ന നിലയിൽ കള്ളിയത്ത് ടി.എം.ടിയുടെ സ്ഥാനം ഇത് കൂടുതൽ ഉറപ്പിക്കുന്നു. കരുത്തുറ്റ നിർമാണത്തിനൊപ്പം വിശ്വാസവും ഉത്തരവാദിത്വവും കൈമുതലാക്കി മുന്നേറുന്ന ബ്രാൻഡാണ് കള്ളിയത്ത് എന്ന സന്ദേശവും ഈ നേട്ടം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.