ജില്ലാ കായിക മേളക്ക് ഇന്ന് തുടക്കം

കോ​ഴി​ക്കോ​ട്: പു​തി​യ വേ​ഗ​വും ഉ​യ​ര​ങ്ങ​ളും കീ​ഴ​ട​ക്കാ​നു​ള്ള കൗ​മാ​ര​ക​രു​ത്തി​ന്റെ പോ​രാ​ട്ട​മാ​യ ജി​ല്ല സ്‌​കൂ​ൾ കാ​യി​ക​മേ​ള​ക്ക് വെ​ള്ളി​യാ​ഴ്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സ്‌​റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​വും. 17 ഉ​പ​ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ൾ മേ​ള​യി​ൽ മാ​റ്റു​ര​ക്കും. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ സി.​എ​സ്. അ​മൃ​ത പ​താ​ക ഉ​യ​ർ​ത്തും.

മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ദ്യ​ദി​നം 100 മീ​റ്റ​ർ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലെ ആ​ൺ​കു​ട്ടി​ക​ളും പെ​ൺ​കു​ട്ടി​ക​ളും ട്രാ​ക്കി​ലി​റ​ങ്ങും. 4x100 മീ​റ്റ​ർ റി​ലേ മ​ത്സ​ര​ങ്ങ​ളും 800 മീ​റ്റ​ർ ഓ​ട്ട​മ​ത്സ​ര​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ, ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ, സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

ട്രാ​ക്കി​നൊ​പ്പം ഫീ​ൽ​ഡ് ഇ​ന​ങ്ങ​ളി​ലും ഇ​ന്ന് മ​ത്സ​ര​ങ്ങ​ളു​ണ്ട്. സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും സീ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ലോ​ങ് ജം​പ്, സ​ബ് ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പ്, ജൂ​നി​യ​ർ, സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ ഹൈ​ജം​പ്, ഷോ​ട്ട്പു​ട്ട്, ഹാ​മ​ർ ത്രോ ​മ​ത്സ​ര​ങ്ങ​ളും ആ​ദ്യ​ദി​നം ന​ട​ക്കും. കാ​യി​ക​മേ​ള​യു​ടെ ന​ട​ത്തി​പ്പി​നാ​യി സം​ഘാ​ട​ക​സ​മി​തി​യു​ടെ​യും വി​വി​ധ അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കം പൂ​ർ​ത്തി​യാ​യി.

ടി.​എം. അ​ബ്ദു​റ​ഹി​മാ​ൻ അ​നു​സ്മ​ര​ണ സം​ഘാ​ട​ക​സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​യി​ക മേ​ള​യു​ടെ ദീ​പ​ശി​ഖ പ്ര​യാ​ണം ദേ​ശീ​യ സ്വ​ർ​ണ​മെ​ഡ​ൽ ജേ​താ​വും സം​സ്ഥാ​ന സ്‌​പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യി​രു​ന്ന ടി.​എം. അ​ബ്ദു​റ​ഹി​മാ​ന്റെ ഖ​ബ​റ​ട​ത്തി​ൽ​നി​ന്ന് പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബി​ജു താ​ന്നി​ക്കാ​ക്കു​ഴി തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ഷ്യ​ൻ ഫു​ട്-​വോ​ളി ഫെ​ഡ​റേ​ഷ​ൻ വൈ. ​പ്ര​സി​ഡ​ന്റ് എ.​കെ. മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് അ​ധ്യ​ക്ഷ​നാ​യി. പു​തു​പ്പാ​ടി ഗ​വ. ഹൈ​സ്‌​കൂ​ൾ കാ​യി​ക​താ​ര​ങ്ങ​ൾ ഈ​ങ്ങാ​പ്പു​ഴ​യി​ൽ​നി​ന്ന് ഗ​വ. ഹൈ​സ്‌​കൂ​ളി​ലേ​ക്ക് ദീ​പ​ശി​ഖ പ്ര​യാ​ണം സം​ഘ​ടി​പ്പി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ഈ​സ കോ​യ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ഈ​ങ്ങാ​പ്പു​ഴ എം.​ജി.​എം ഹൈ​സ്‌​കൂ​ളി​ലെ​ത്തി​യ ദീ​പ​ശി​ഖ കാ​യി​ക​താ​ര​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി. കാ​യി​ക​മേ​ള ഉ​ദ്ഘാ​ട​ന സ​മ​യ​ത്ത് കോ​ഴി​ക്കോ​ട് ഒ​ളി​മ്പ്യ​ൻ റ​ഹ്മാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ദീ​പ​ശി​ഖ തെ​ളി​യി​ക്കും.

Tags:    
News Summary - district sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.