ലക്ഷദ്വീപിനെ ലക്ഷ്യം വെച്ചുള്ള ഫാഷിസ്റ്റ് നീക്കം അവസാനിപ്പിക്കണം -ഐ.എൻ.എൽ

കോഴിക്കോട്: ലക്ഷദ്വീപിലെ സമാധാനപ്രിയരായ ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക പൈതൃകം തകർക്കുന്ന ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കെ. പട്ടേലിന്റെ ഭരണപരിഷ്കാരങ്ങൾ അപലപനീയമെന്ന് ഐ.എൻ.എൽ ജില്ലാ നേതൃത്വം. സമാധാനാന്തരീക്ഷമുള്ളള പ്രദേശത്ത് ഗുണ്ടാ നിയമം കൊണ്ടുവരുന്നതിന് പിന്നിൽ കാവി ഭീകരതയുടെയും ന്യൂനപക്ഷ അപരവൽകരണത്തിന്റെയും നിഗൂഢലക്ഷ്യമുള്ളതായി വിലയിരുത്തുന്നു. 

കുപ്രസിദ്ധനായ അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിച്ച് ദ്വീപ് സമൂഹത്തിന്റെ ഭീതിയകറ്റി, സമാധാനം നിലനിർത്തണം. ഈ നീക്കങ്ങളിൽ നിന്ന്‌ അഡ്മിനിസ്ട്രേറ്റർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക്‌ നേതൃത്വം നൽകുമെന്നും ഐ.എൻ.എൽ ജില്ലാ നേതൃത്വം മുന്നറിയിപ്പ് നൽകി. 

Tags:    
News Summary - INL Press Release on Lakshdweep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.