അഴിയൂര്‍ പഞ്ചായത്ത് 16ാം വാര്‍ഡ് അംഗം സാലിം പുനത്തില്‍ ഗ്രാമസഭയിലെത്തിയവര്ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു
Posted On
date_range Updated On
date_range അഴിയൂരിൽ ഗ്രാമസഭയിലെത്തിയവർക്ക് കൈനിറയെ സമ്മാനങ്ങള്‍
അഴിയൂര്‍: പഞ്ചായത്തിലെ 16ാം വാര്‍ഡ് ഗ്രാമസഭയിലെത്തിയവര് മടങ്ങിപ്പോയത് കൈനിറയെ സമ്മാനങ്ങളുമായി.
ഭാഗ്യശാലികള്‍ക്ക് ലഭിച്ചത് മൊബൈല്‍ ഫോണും ഫ്രൈപാനും കാസ്റോളും ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍. പങ്കെടുത്ത മുഴുവന്‍ പേര്‍ക്കും രണ്ടു ഗ്ലാസ് അടങ്ങുന്ന പാക്കറ്റും ലഭിച്ചു.
ഗ്രാമസഭകള്‍ സജീവമാക്കാനാണ് വ്യത്യസ്തമായ വഴി സ്വീകരിച്ചതെന്ന് വാര്‍ഡ് അംഗം സാലിം പുനത്തില്‍ പറഞ്ഞു. പൊതുശ്മശാന നിർമാണം, കുഞ്ഞിപ്പള്ളി സ്റ്റേഡിയം സംരക്ഷണം തുടങ്ങിയ പ്രമേയങ്ങള്‍ ഗ്രാമസഭ പാസാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.