സി.സി ടി.വി കാമറ ദൃശ്യം
കോഴിക്കോട്: അലങ്കാര മത്സ്യക്കടയിൽ കവർച്ച നടത്തിയവരുടെ സി.സി ടി.വി കാമറ ദൃശ്യങ്ങൾ വീണ്ടെടുത്ത് പൊലീസ്.
കടയിൽ നിന്നെടുത്ത് നശിപ്പിച്ച് തോട്ടിലുപേക്ഷിച്ച കാമറയിൽനിന്നാണ് വിദഗ്ധരുടെ സഹായത്തോെട കസബ െപാലീസ് മോഷ്ടാക്കളുടെ ദൃശ്യങ്ങൾ വീണ്ടെടുത്തത്. ആഗസ്റ്റ് ഏഴിന് രാത്രിയാണ് കിണാേശ്ശരി തോട്ടുമ്മാരം ഭാഗത്തെ അലങ്കാര മത്സ്യക്കടയുടെ പൂട്ട് തകർത്ത് കവർച്ച നടന്നത്.
മേശയിൽ സൂക്ഷിച്ച അയ്യായിരത്തോളം രൂപയും വിലകൂടിയ അലങ്കാര മത്സ്യങ്ങൾ, അക്വേറിയം, അലങ്കാര പക്ഷി, കൂട് എന്നിവയാണ് രണ്ടംഗസംഘം കവർന്നത്.
കടയിലെ സി.സി ടി.വി കാമറ സംഘം നശിപ്പിച്ചതിനാൽ പൊലീസിന് മോഷ്ടാക്കളെക്കുറിച്ച് ആദ്യഘട്ടത്തിൽ സൂചനയൊന്നും ലഭിച്ചിരുന്നില്ല. തുടർന്ന് കസബ എസ്.െഎ വി. സിജിത്തിെൻറ നേതൃത്വത്തിലുള്ള അന്വേഷണസംഘം സമീപ കടകളിലെ സി.സി ടി.വി ദൃശ്യങ്ങളടക്കം ശേഖരിച്ച് പരിശോധിച്ചതോെട ചില സൂചനകൾ കിട്ടി.
ഇതിനിടെയാണ് മോഷ്ടാക്കൾ നശിപ്പിച്ച് ഉപേക്ഷിച്ച കാമറ സമീപത്തെ തോട്ടിൽ നിന്ന് ലഭിച്ചത്. കവർച്ചനടന്ന ദിവസംതന്നെ സമീപത്തെ മറ്റു ചില കടകളിലും മോഷണ ശ്രമം നടന്നിരുന്നു.
ഇതിനുപിന്നിലും ഇവർ തന്നെയാണെന്നാണ് സൂചന. സി.സി ടി.വി കാമറയിൽ പതിഞ്ഞവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കസബ എസ്.െഎ -9497980710, സ്റ്റേഷൻ -0495 2722286 എന്നീ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.