ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി ശ​ബ​രി കാ​ഞ്ച​ന മാ​ല​യെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ഒടുവിൽ കാഞ്ചന മാലയെ കാണാൻ ശബരിയെത്തി; 250 കിലോമീറ്റർ താണ്ടി

മു​ക്കം: ത​മി​ഴ്നാ​ട്ടി​ലെ തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ ശ​ബ​രി ഡി​ഗ്രി പ​ഠ​ന കാ​ല​ത്ത് 2019 ലാ​ണ് എ​ന്ന് നി​​ന്റെ മൊ​യ്തീ​ൻ എ​ന്ന സി​നി​മ കാ​ണു​ന്ന​ത്. ഒ​രു സി​നി​മ എ​ന്ന​തി​ലു​പ​രി ഇ​തി​ലെ ക​ഥാ​പാ​ത്ര​മാ​യ കാ​ഞ്ച​ന മാ​ല, മൊ​യ്തീ​നു വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ഒ​രാ​ളാ​ണ​ന്ന് മ​ന​സി​ലാ​യ സ​മ​യം മു​ത​ൽ തു​ട​ങ്ങി​യ​താ​ണ് അ​വ​രെ കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം. തു​ട​ർ​ന്ന് ഗൂ​ഗി​ളി​ൽ ഉ​ൾ​പ്പെ​ടെ തി​ര​യു​ക​യും കാ​ഞ്ച​ന മാ​ല​യെ കു​റി​ച്ച് കൂ​ടു​ത​ൽ വാ​യി​ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​ഗ്ര​ഹം പി​ന്നെ​യും വ​ർ​ധി​ച്ചു.

പ​ക്ഷെ 250 കി​ലോ​മീ​റ്റ​ർ ദൂ​രെ സ​ഞ്ച​രി​ച്ച് കേ​ര​ള​ത്തി​ലെ മു​ക്കം എ​ന്ന ഗ്രാ​മ​ത്തി​ലെ​ത്തു​ക എ​ന്ന​ത് അ​ന്ന് അ​വ​ളെ സം​ബ​ന്ധി​ച്ച് സാ​ധ്യ​മാ​യി​രു​ന്നി​ല്ല. എ​ങ്കി​ലും എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ കാ​ഞ്ച​ന മാ​ല​യെ നേ​രി​ൽ കാ​ണു​മെ​ന്ന് അ​ന്ന് ത​ന്നെ ശ​ബ​രി തീ​രു​മാ​നി​ച്ചു​റ​പ്പി​ച്ചി​രു​ന്നു.

അ​ങ്ങി​നെ​യി​രി​ക്കെ​യാ​ണ് പ​ഠ​നം പൂ​ർ​ത്തി​യാ​യ ശേ​ഷം അ​വ​ർ തി​രു​പ്പൂ​രി​ലെ റാ​പ്പ​ർ അ​പ്പാ​ര​ൽ​സി​ൽ ജോ​ലി​ക്കെ​ത്തി​യ​ത്. അ​പ്പാ​ര​ൽ​സി​ന്റെ ഉ​ട​മ നൗ​ഷാ​ദ് മു​ക്ക​ത്തി​ന​ടു​ത്ത വ​ലി​യ പ​റ​മ്പ് സ്വ​ദേ​ശി​യാ​ണ​ന്ന​റി​ഞ്ഞ​തോ​ടെ ഏ​ഴ് വ​ർ​ഷ​മാ​യി മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന ആ​ഗ്ര​ഹം നൗ​ഷാ​ദു​മാ​യി പ​ങ്കു​വെ​ക്കു​ക​യാ​യി​രു​ന്നു. നൗ​ഷാ​ദ് സു​ഹൃ​ത്താ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും മു​ക്കം പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ൻ​റു​മാ​യ സി. ​ഫ​സ​ൽ​ബാ​ബു​വി​നോ​ട് വി​വ​രം പ​റ​യു​ക​യും ബി​പി മൊ​യ്തീ​ൻ സേ​വാ മ​ന്ദി​റി​ലെ പ്ര​ഭാ​ക​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടി​ക്കാ​ഴ്ച​ക്ക് അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​യി​രു​ന്നു.

മു​ക്ക​ത്തെ​ത്തി​യ ശ​ബ​രി, കാ​ഞ്ച​ന മാ​ല​യു​മാ​യി ഏ​റെ നേ​രം സം​സാ​രി​ക്കു​ക​യും ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യും കാ​ഞ്ച​ന മാ​ല​യു​ടെ വീ​ടും മൊ​യ്തീ​നു​മാ​യി കാ​ഞ്ച​ന​മാ​ല കാ​ണാ​റു​ള്ള സ്ഥ​ല​ങ്ങ​ളു​മെ​ല്ലാം സ​ന്ദ​ർ​ശി​ച്ച ശേ​ഷം ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് മ​ട​ങ്ങി​യ​ത്. ഓ​ർ​മ​ക്കാ​യി മൊ​യ്തീ​ന്റെ പു​സ്ത​ക​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ​മ്മാ​ന​ങ്ങ​ൾ കാ​ഞ്ച​ന മാ​ല ശ​ബ​രി​ക്ക് ന​ൽ​കി.

Tags:    
News Summary - Finally, Sabari arrives to meet Kanchanamala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.