കോഴിക്കോട്: പകർച്ചവ്യാധി-രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതിന് കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (കെ.സി.ഡി.സി) കോഴിക്കോട്ട് പ്രവർത്തനം തുടങ്ങി. ഡോ. നവീൻ അനശ്വരയെ കെ.സി.ഡി.സി സ്റ്റേറ്റ് പ്രോജക്റ്റ് ഓഫിസറായി നിയമിച്ചു. മെഡിക്കൽ കോളജ് കാമ്പസിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്.
പൊതുജനാരോഗ്യ സംരക്ഷണത്തിന് പകർച്ചവ്യാധി-രോഗ വ്യാപന സാധ്യതകൾ മുൻകൂട്ടി പ്രവചിച്ച് പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുകയാണ് കെ.സി.ഡി.സി ലക്ഷ്യമെന്ന് ഡോ. നവീൻ അറിയിച്ചു. ഇതിന് വിവിധ വകുപ്പുകളുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. രോഗത്തിന്റെയും രോഗവ്യാപനത്തിന്റെയും ട്രെന്റ് മുൻകൂട്ടി പ്രവചിച്ച് പ്രതിരോധമാർഗങ്ങൾ അടക്കമുള്ള നിർദേശങ്ങൾ കേന്ദ്രം സർക്കാറിന് സമർപ്പിക്കും. പകർച്ചവ്യാധികളുടെ വ്യാപന വിവരം തത്സമയം ജനങ്ങളെ അറിയാനും പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമുള്ള സംവിധാനം കെ.സി.ഡി.സി വിഭാവനം ചെയ്യും.
വൺ ഹെൽത്ത് അഥവാ ഏകാരോഗ്യ പദ്ധതിയുടെ ഭാഗമായി ആരോഗ്യം, കാലാവസ്ഥ, മൃഗ സംരക്ഷണ വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവയുമായി സഹകരിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. എല്ലാം സംയോജിപ്പിച്ചുകൊണ്ടുള്ള ഡാഷ്ബോർഡ് സിസ്റ്റം നിലവിൽ വരും. ഡെങ്കി വൈറസ് ജനറ്റിക് സ്റ്റഡി, കലാവസ്ഥ വ്യതിയാനം വൈറസുകളിലുണ്ടാക്കുന്ന മാറ്റം, വൈറസുകളിലുണ്ടാകുന്ന ജനിതക മാറ്റം, പ്രതിരോധ പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവയാണ് കെ.സി.ഡി.സിയുടെ പ്രധാന പരിഗണനയിലുള്ള വിഷയങ്ങൾ. ചില പ്രദേശങ്ങളിൽ അർബുദം പോലുള്ള രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതും പ്രതിരോധവും കെ.സി.ഡി.സി പഠനവിധേയമാക്കും. ഡെങ്കിപ്പനി, അരിവാൾ രോഗം എന്നിവയെക്കുറിച്ച് പഠനം നടത്തുന്നതിനാണ് മുൻഗണന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.