Posted On
date_range Updated On
date_range തെരഞ്ഞെടുപ്പ് നിരീക്ഷണം; പിടിച്ചെടുത്തത് 4.3 ലക്ഷം രൂപ
കോഴിക്കോട്: തെരഞ്ഞെടുപ്പ് നിരീക്ഷണ ഭാഗമായി നിയോഗിച്ച കുന്ദമംഗലം സ്റ്റാറ്റിക് സർവൈലൻസ് ടീം ബുധനാഴ്ച 4,30,000 രൂപ പിടികൂടി. പിടിച്ചെടുത്ത തുക കലക്ടറേറ്റ് സീനിയർ ഫിനാൻസ് ഓഫിസറുടെ നേതൃത്വത്തിലുള്ള അപ്പീൽ കമ്മിറ്റിക്ക് കൈമാറി.
വോട്ടർമാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങൾ തുടങ്ങിയവ നൽകുന്നത് നിരീക്ഷിക്കുന്നതിെൻറ ഭാഗമായി ജില്ലയിൽ ഇലക്ഷൻ ഫ്ലയിങ് സ്ക്വാഡുകളെയും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെയും നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ നിയോഗിച്ചിട്ടുണ്ട്. ഇലക്ഷൻ സ്ക്വാഡുകൾ ഇതുവരെ 31,53,080 രൂപയാണ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.