മുത്തബീർ ഹുസൈൻ, മുജാഹിദുൽ ഇസ്ലാം
പൂനൂർ: പൂനൂരിൽ 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. അസം സ്വദേശികളായ മുത്തബീർ ഹുസൈൻ (25), മുജാഹിദുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. പൂനൂർ മഠത്തുംപൊയിൽ റോഡിൽവെച്ച് കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് ബ്രൗൺഷുഗറുമായി മുത്തബിർ ഇസ്ലാമിനെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്.
പൂനൂർ ടൗണിൽ ബാലുശ്ശേരി റോഡിൽ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിനടുത്ത് റോഡരികിൽ വെച്ചാണ് 10 ഗ്രാം കഞ്ചാവുമായി മുജാഹിദുൽ ഇസ്ലാമിനെ വലയിലാക്കിയത്. എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പി.ഒമാരായ അജീഷ്, സി.പി. ഷാജു, സി.ഇ.ഒ വിഷ്ണു, ഡ്രൈവർ ഷിതിൻ എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പൂനൂരിൽ വെച്ച് ബാലുശ്ശേരി പൊലീസ് പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.