കോഴിക്കോട്: പോളിങ് ജോലിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് വോട്ടവകാശം നിഷേധിച്ചത് ആസൂത്രിത ഗൂഡാലോചനയാണെന്ന് ഡി.ഡി.സി പ്രസിഡന്‍റ് കെ. പ്രവീൺ കുമാർ ആരോപിച്ചു. എൻ.ജി.ഒ. അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പോളിങ് ദിവസത്തിന്‍റെ തലേ ദിവസം പ്രവർത്തനം അവസാനിപ്പിച്ച ഫെസിലിറ്റേഷൻ സെന്‍ററുകളിൽ നിരവധി ജീവനക്കാർക്ക് ബാലറ്റ് പേപ്പർ ലഭ്യമാവാത്തതിനാൽ വോട്ട് ചെയ്യാൻ സാധിച്ചിട്ടില്ല. വോട്ട് ചെയ്യാൻ കഴിയാത്ത മുഴുവൻ പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടെണ്ണൽ ദിവസത്തിന്‍റെ മുൻപായി പോട്ടവകാശം അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് പ്രേംനാഥ് മംഗലശ്ശേരി അധ്യക്ഷ വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പി. എം. നിയാസ് മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്‍റ് എ.എം ജാഫർഖാൻ പ്രതിനിധി സമ്മേളനവും യാത്രയപ്പും ഉദ്ഘാടനം ചെയ്തു. സംഘടനാ ചർച്ച ജനറൽ സെക്രട്ടറി എ.പി. സുനിൽ ഉദ്ഘാടനം ചെയ്തു . സംസ്ഥാന വൈസ് പ്രസിഡന്‍റുമാരായ ജി.എസ്. ഉമാശങ്കർ, കെ. പ്രദീപൻ ബിനു കോറോത്ത്, സംസ്ഥാന സെക്രട്ടറി കെ. എ. മുജീബ്, സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സിജു കെ നായർ തുടങ്ങിയവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ ദിനേശൻ സ്വാഗതവും ജില്ല ട്രഷറർ എം ഷാജീവ് കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.