ശിഹാബുദ്ദീൻ

ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസിലെ പ്രതി അറസ്​റ്റിൽ

കോഴിക്കോട്​: ബലാത്സംഗമുൾപ്പെടെ നാൽപതോളം കേസ​ുകളിലെ പ്രതി അറസ്​റ്റിൽ. മലപ്പുറം പുത്തൂർ കാളൂർ പുതുപ്പള്ളി പാലക്കവളപ്പിൽ ശിഹാബുദ്ദീൻ (37) ആണ്​ അറസ്​റ്റിലായത്​. മെഡിക്കൽ കോളജ്​ സ്​റ്റേഷനിൽ ഇയാൾക്കെതിരെ ബലാത്സംഗത്തിന്​ കേസ്​ രജിസ്​റ്റർ ചെയ്​തിരുന്നു​.

കേസെടുത്തതോ​െട മൂന്നാഴ്​ചയായി ഒളിവിൽ കഴ​ിഞ്ഞ പ്രതിയെ മടവൂർ ഭാഗത്തുനിന്ന്​ നോർത്ത്​ അസി. കമീഷണർ കെ. അഷ്​റഫി​‍െൻറ നേതൃത്വത്തിലുള്ള പൊലീസ്​ സംഘമാണ്​ അറസ്​റ്റുചെയ്​തത്​.

കോഴിക്കോട്​, മലപ്പുറം, പാലക്കാട്​, വയനാട്​ ജില്ലകളിലായാണ്​ ഇയാൾക്കെതിരെ കേസുള്ളത്​. സ്​ത്രീകളെ മ​ന്ത്രവാദവും മറ്റും നടത്തുന്നവരു​െട അടുക്കലെത്തിച്ച്​ സ്വർണാഭരണമു​ൾപ്പെടെ തട്ടിയെടുക്കുകയും മാനഭംഗപ്പെടുത്തുകയുമാണത്രെ രീതി. 14 മൊബൈൽ സിം കാർഡുകൾ ഇയാൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്​.

നിരന്തരം ഇതര സംസ്ഥാനങ്ങളിലുൾപ്പെടെ യാത്രചെയ്യുന്നതിനാലാണ്​ പിടികിട്ടാതിരുന്നത്​. ടി.വി. ധനഞ്​ജയദാസ്​, ടി.എം. വിപിൻ, പി.കെ. സൈനുദ്ദീൻ, ഒ. ഉണ്ണി നാരായണൻ, കെ.വി. രാജേന്ദ്രകുമാർ, വി. മനോജ്​ കുമാർ, ജംഷീന, സനിത്ത്​, കൃജേഷ്​ എന്നിവരടങ്ങിയ പൊലീസ്​ സംഘമാണ്​ പ്രതിയെ പിടികൂടിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.