കോഴിക്കോട്​ ജില്ല: 46 പേർക്ക്​ രോഗം; 76 പേർക്ക്​ ശാന്തി

കോഴിക്കോട്​: പത്തുമാസം പ്രായമായ കുഞ്ഞും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടെ ജില്ലയില്‍ 46 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ എട്ടുപേരും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ മൂന്നുപേരും ​രോഗ ബാധിതരിൽ ഉൾപ്പെടും. 33 പേര്‍ക്ക് സമ്പർക്കം വഴിയാണ്​ രോഗബാധ. രണ്ട്‌ പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ അഞ്ചുപേര്‍ക്കും താമരശ്ശേരിയില്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഇതോടെ, ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1366 ആയി. 76 പേരാണ്​​ തിങ്കളാഴ്​ച രോഗമുക്തരായത്​.

വിദേശത്തുനിന്ന് എത്തി പോസിറ്റിവായവർ:

കുന്നുമ്മല്‍ സ്വദേശി (32), കുന്നുമ്മല്‍ സ്വദേശിനികള്‍ (8, 26, 32), നരിപ്പറ്റ സ്വദേശി (53), രാമനാട്ടുകര സ്വദേശി (58), ഓമശ്ശേരി സ്വദേശി (32), കടലുണ്ടി സ്വദേശി (32).

ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തി പോസിറ്റിവായവർ:

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ അന്തർ സംസ്​ഥാന തൊഴിലാളികൾ (48, 36), വാണിമേല്‍ (29).

ഉറവിടം വ്യക്തമല്ലാത്തവര്‍:

നരിക്കുനി സ്വദേശി (31), കോഴിക്കോട് കോര്‍പറേഷന്‍ ​​െവസ്​റ്റ്​ഹിൽ സ്വദേശി (47).

സമ്പര്‍ക്കം വഴി രോഗം ബാധിച്ചവർ:

രാമനാട്ടുകര സ്വദേശി (62), ഫറോക്ക് സ്വദേശിനി (34), മാവൂര്‍ സ്വദേശിനി (6, 49), മാവൂര്‍ സ്വദേശി (9), താമരശ്ശേരി സ്വദേശിനികള്‍ (54, 18, 37, 10 മാസം, 38, 25), താമരശ്ശേരി സ്വദേശികള്‍ (51, 15, 16, 10, 20, 28, 38, 50), കുരുവട്ടൂര്‍ സ്വദേശി (38), കാവിലുംപാറ സ്വദേശി (69), കടലുണ്ടി സ്വദേശി (75), കടലുണ്ടി സ്വദേശിനി (62), ഓമശ്ശേരി സ്വദേശികള്‍ (41, 54), പെരുമണ്ണ സ്വദേശിനി (27), പെരുമണ്ണ സ്വദേശി (15), കുന്ദമംഗലം സ്വദേശിനി (42), കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശികള്‍ (25, ആരോഗ്യപ്രവര്‍ത്തകന്‍), കോഴിക്കോട് കോര്‍പറേഷന്‍ സ്വദേശിനികള്‍ (45, ആരോഗ്യപ്രവര്‍ത്തക 24, 57, 39).

ചികിത്സയിലുള്ളവർ:

കോഴിക്കോട് മെഡിക്കല്‍ കോളജ് -254, ഗവ. ജനറല്‍ ആശുപത്രി -57, ലക്ഷദ്വീപ് ഗസ്​റ്റ്​ ഹൗസ് എഫ്.എല്‍.ടി.സി -145, കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി.സി -140, ഫറോക്ക് എഫ്.എല്‍.ടി.സി -128, എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി.സി -165, എ.ഡബ്ല്യൂ.എച്ച് എഫ്.എല്‍.ടി.സി -158, മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സി -155, എന്‍.ഐ.ടി - നൈലിറ്റ്​ എഫ്.എല്‍.ടി.സി -24, മിംസ് എഫ്.എല്‍.ടി.സികള്‍ -31, മറ്റു സ്വകാര്യ ആശുപത്രികള്‍ -107.

രോഗമുക്തർ:

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളജ്, എന്‍.ഐ.ടി എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 76 പേര്‍ രോഗമുക്തി നേടി. കോഴിക്കോട് കോര്‍പ്പറേഷന്‍ - 21, രാമനാട്ടുകര - 13, വയനാട് - 6, ഉണ്ണിക്കുളം - 5, വില്യാപ്പളളി - 5, മണിയൂര്‍ - 4, പേരാമ്പ്ര - 3, ഒഞ്ചിയം - 3, വടകര - 2, കൊയിലാണ്ടി - 2, ചെങ്ങോട്ടുകാവ് - 2, ഏറാമല - 2, വേളം - 1, ചാത്തമംഗലം - 1, കോട്ടൂര്‍ - 1, കടലുണ്ടി - 1, തിരുവളളൂര്‍ - 1, കൂത്താളി - 1, ചെറുവണ്ണൂര്‍ (പേരാമ്പ്ര) - 1, നാദാപുരം - 1.

399 പേര്‍കൂടി നിരീക്ഷണത്തിൽ:

പുതുതായി വന്ന 399 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14720 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 83,506 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 249 പേര്‍ ഉള്‍പ്പെടെ 1348 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 323 പേര്‍ മെഡിക്കല്‍ കോളജിലും, 173 പേര്‍ ലക്ഷദ്വീപ് െഗസ്​റ്റ്​ ഹൗസിലും 135 പേര്‍ എന്‍.ഐ.ടി സെൻററിലും 120 പേര്‍ ഫറോക്ക് സെൻററിലും 160 പേര്‍ എന്‍.ഐ.ടി മെഗാ സെൻററിലും 102 പേര്‍ മണിയൂര്‍ നവോദയ എഫ്.എല്‍.ടി.സിയിലും 112 പേര്‍ എഡബ്ല്യു.എച്ച് എഫ്. എല്‍.ടി.സിയിലും 24 പേര്‍ എന്‍.ഐ.ടി നൈലിറ്റ്​ എഫ്.എല്‍.ടി.സിയിലും 52 പേര്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലും 30 പേര്‍ മിംസ് എഫ്.എല്‍.ടി.സികളിലും 97 പേര്‍ മറ്റ് സ്വകാര്യ ആശുപത്രികളിലും ആണ് നിരീക്ഷണത്തിലുള്ളത്. 76 പേര്‍ ഡിസ്ചാര്‍ജായി. തിങ്കളാഴ്​ച 2299 സ്രവ സാമ്പ്​ള്‍ പരിശോധനക്കയച്ചു.

പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകൾ

ചോറോട്​ ഗ്രാമപഞ്ചായത്ത്​: മുഴുവൻ വാർഡുകളും. കൂടാതെ 17, 18 വാർഡുകൾ ക്രിറ്റിക്കൽ കണ്ടെയ്​ൻമെൻറ്​ സോണുകളായിരിക്കും.

നരിക്കുനി: ഒമ്പത്​ -കൽകുടുമ്പ്​

ഒാമശ്ശേരി: അഞ്ച്​ -കോറാന്തിരി, 13 -കൊളത്തക്കര

താമരശ്ശേരി: ആറ്​ -വെഴുപ്പൂര്​, 10​ -അണ്ടോണ, 14 -ചെ​മ്പ്ര

പെരുവയൽ: നാല്​ -ചെറുകുളത്തൂർ, അഞ്ച്​ -പരിയങ്ങാട്​

കോട്ടൂർ: വാർഡ്​ 17 -പടിയക്കണ്ടി ഭാഗം ഒഴികെ.

കണ്ടെയ്​ൻമെൻറ്​ സോണുകൾ ഒഴിവാക്കിയത്​:

നടുവണ്ണൂർ: വാർഡ്​ രണ്ട്​, മൂന്ന്​, നാല്​, അഞ്ച്​, 16

വേളം: എട്ട്​, ഒമ്പത്​

കുരുവട്ടൂർ: രണ്ട്​, നാല്​

പെരുമണ്ണ: രണ്ട്​, അഞ്ച്​, 12,17

പുതുപ്പാടി: ഒന്ന്​, രണ്ട്​, 16

നാദാപുരം:11, 16, 17, 18

ആയഞ്ചേരി: ഏഴ്​, 10​, 11, 15

വില്യാപ്പള്ളി: 14

പനങ്ങാട്​: ഏഴ്​, 12

കടലുണ്ടി: മൂന്ന്​, അഞ്ച്​, ആറ്​, എട്ട്​, 10​, 11, 15, 17, 18, 19, 22

പേരാ​മ്പ്ര: ഒന്ന്​

തലക്കുളത്തൂർ: 10

വടകര നഗരസഭ: അഞ്ച്​, എട്ട്​, 19, 27, 36, 37, 38, 39, 44, 45, 46, 47

ഫറോക്ക്​: 16

മുക്കം: 18, 28

കോഴിക്കോട്​ കോർപറേഷൻ: 74

കോർപറേഷൻ വാർഡ്15 -വെള്ളിമാട്​കുന്ന്​ വാർഡിലെ പുളിയൻകോട്​ കുന്ന്​ റോഡിലെ സെൻറ്​ ഫിലോമിന സ്​കൂളി​െൻറ മുൻവശത്തുള്ള റോഡി​െൻറ വലതുവശത്തുള്ള പ്രദേശങ്ങളും തുടർന്ന്​ മേത്തലപറമ്പ്​ മുതൽ തച്ചംപള്ളിത്താഴം റോഡ്​വരെ വലതുവശത്തുള്ള പ്രദേശങ്ങളും കുനിയേടത്ത്​ താഴം റോഡി​െൻറ വലതുഭാഗത്തെ പ്രദേശങ്ങളും 10 ക്വാർ​േട്ടഴ്​സ്​ റോഡി​െൻറ വലതുവശത്തെ പ്രദേശങ്ങളും ഉൾപ്പെടുന്ന അതിർത്തിക്കുള്ളിലെ സ്ഥലം മാത്രം കണ്ടെയ്​ൻ​െമൻറ്​ സോണായി തുടരും.

കോർപറേഷൻ വാർഡ്​ 16 -മൂഴിക്കൽ വാർഡിൽ ഗ്രീൻ സൂപ്പർമാർക്കറ്റി​െൻറ 50 മീറ്റർ ചുറ്റളവിലുള്ള വ്യാപാര സ്ഥാപനങ്ങൾ ഉൾ​പ്പെടുന്ന പ്രദേശങ്ങളും ചേനകണ്ടി ഫുട്​പാത്ത്​ മുതൽ വള്ളത്ത്​ റോഡുവരെയുള്ള വലതുഭാഗത്തുള്ള പ്രദേശങ്ങളും വള്ളത്ത്​ റോഡ്​ മുതൽ മംഗലക്കാട്ട്​ ക്ഷേത്രം വരെയും ഉൾപ്പെടുന്ന ഭാഗം കണ്ടെയ്​ൻമെൻറ്​ സോണായി നിലനിർത്തി ബാക്കി ഒഴിവാക്കി.

വാർഡ്​ 10​ -​േ​വങ്ങേരിയിൽ കിഴക്ക്​ കണ്ണാടിക്കലിൽ തുടങ്ങി പടിഞ്ഞാറ്​ വേങ്ങേരി പാർട്ടിൽ അവസാനിക്കുന്ന റോഡിനും കണ്ണാടിക്കലിൽ തുടങ്ങി പുളിയംവയൽ ഹെൽത്ത്​ സെൻറർ റോഡ്​ അവസാനിക്കുന്ന ഭാഗത്തിനും ഇടയിലുള്ള പ്രദേശം കണ്ടെയ്​ൻമെൻറ്​ സോണായി നിലനിർത്തി ബാക്കി ഒഴിവാക്കി.

ചെക്യാട്​ പഞ്ചായത്ത്​ 13ാം വാർഡിലെ കിഴക്ക്​ ചോയിതോട്​, പടിഞ്ഞാറ്​ ഇടയിൽ പീടിക -ചാമാളിമുക്ക്​ റോഡ്​, വടക്ക്​ ​െകായപ്രം പാലം -കുറുവന്തേരി, തെക്ക്​ ചാമാളിമുക്ക്​ -പരിപ്പങ്ങാട്ട്​ റോഡ്​ എന്നിവ കണ്ടെയ്​ൻമെൻറ്​ സോണായി നിലനിർത്തി ബാക്കി ഭാഗം ഒഴിവാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.