വേളം: വലകെട്ടിൽ വിളിച്ച മുസ്ലിംലീഗ് യോഗത്തിൽ പുറത്തുനിന്നുള്ള നേതാക്കൾ പങ്കെടുക്കാനെത്തിയതിനെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിലെത്തി. തുടർന്ന്, യോഗത്തിനെത്തിയ നേതാക്കളെ അവഹേളിച്ചെന്നാരോപിച്ച് പുറത്തുനിന്നെത്തിയ അനുകൂലികൾ വലകെട്ടിലെ വീടാക്രമിക്കാൻ ശ്രമിച്ചതായും വീട്ടുടമയെയും അനുജനെയും മർദിച്ചതായും പരാതി ഉയർന്നു. വീട്ടുടമ കുറ്റ്യാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഗ്രാപഞ്ചായത്ത് പ്രസിഡൻറിനെതിരെ പാർട്ടി അച്ചടക്കനടപടിയെടുത്തതിലും കാലാവധിക്കു മുേമ്പ നടപടി പിൻവലിപ്പിച്ചതിലും പാർട്ടിയിൽ തർക്കമുണ്ടായിരുന്നു. പാറക്കൽ അബ്ദുല്ല എം.എൽ.എ ഇടപെട്ട് പ്രശ്നം പരിഹരിച്ചുവെങ്കിലും ഇതിെൻറ തുടർച്ചയാണ് സംഭവമെന്ന് പറയുന്നു. ബുധനാഴ്ച വൈകീട്ട് യോഗത്തിനെത്തിയവർ തമ്മിൽ വാക്കേറ്റം നടക്കുകയും യോഗം മുടങ്ങിയതായും പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.