കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ം ലം​ഘി​ച്ച്​ ബലിതർപ്പ​ണത്തിനെത്തിയ നൂറോളം പേർക്കെതിരെ ​കേസ്

കോ​ഴി​ക്കോ​ട്​: കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ വ​ര​ക്ക​ൽ ക​ട​പ്പു​റ​ത്ത്​ ബ​ലി​ത​ർ​പ്പ​ണ​ത്തി​െ​ന​ത്തി​യ നൂ​റോ​ളം പേ​ർ​ക്കെ​തി​രെ ​പൊ​ലീ​സ്​ കേ​സെ​ടു​ത്തു. പി​തൃ​ത​ർ​പ്പ​ണ ക​ർ​മ​ങ്ങ​ൾ ചെ​യ്​​തു​ന​ൽ​കി​യ പു​തി​യ​റ സ്വ​ദേ​ശി കോ​ല​ച്ചം​ക​ണ്ടി​യി​ൽ വാ​സു​ദേ​വ​ൻ, എ​ട​ക്കാ​ട്​ സ്വ​ദേ​ശി പു​തി​യേ​ട​ത്ത്​ ബാ​ബു എ​ന്നി​വ​രു​ൾ​പ്പെ​ടെ ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റു പേ​ർ​​ക്കെ​തി​രെ വെ​ള്ള​യി​ൽ പൊ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.

ആ​ളു​ക​ളെ​ത്തി​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ നി​റ​യു​ക​യും ചെ​യ്​​തി​രു​ന്നു. പാ​ര​മ്പ​ര്യ​മാ​യി എ​ല്ലാ​വ​ർ​ഷ​വും ബ​ലി ത​ർ​പ്പ​ണ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന വ​ര​ക്ക​ൽ ക​ട​പ്പു​റ​ത്ത് ഇ​ത്ത​വ​ണ ശ്രീ​ക​ണ്ഠേ​ശ്വ​ര ക്ഷേ​ത്ര​മോ, വ​ര​ക്ക​ൽ ക്ഷേ​ത്ര​മോ, ബ​ലി​ത​ർ​പ്പ​ണ സ​മി​തി​യോ, ഹി​ന്ദു ഐ​ക്യ​വേ​ദി​യോ കൂ​ട്ട​മാ​യി ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യി​രു​ന്നി​ല്ല. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച്​ സ്വ​മേ​ധ​യാ ആ​ളു​ക​ൾ മു​ൻ​വ​ർ​ഷ​ത്തെ​പോ​ലെ ​ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ചെ മു​ത​ൽ ഇ​വി​ടേ​ക്ക്​ എ​ത്തു​ക​യാ​യി​രു​ന്നു. കേ​സെ​ടു​ത്തെ​ങ്കി​ലും​ ആ​രെ​യും അ​റ​സ്​​റ്റു​ചെ​യ്യു​ക​യോ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ചെ​യ്​​തി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വ​ര​ക്ക​ൽ ക​ട​പ്പു​റ​ത്ത് ക​ർ​ക്ക​ട​ക വാ​വു ബ​ലി​യി​ടാ​നെ​ത്തി​യ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​തി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കോ​ഴി​ക്കോ​ട് യൂ​നി​യ​ൻ കൗ​ൺ​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ൻ​റ് ഷ​നൂ​പ് താ​മ​ര​ക്കു​ളം, സെ​ക്ര​ട്ട​റി സു​ധീ​ഷ് കേ​ശ​വ​പു​രി, കെ. ​ബി​നു​കു​മാ​ർ, അ​ഡ്വ. എം. ​രാ​ജ​ൻ, എം. ​മു​ര​ളീ​ധ​ര​ൻ, പി.​കെ. ഭ​ര​ത​ൻ, ച​ന്ദ്ര​ൻ പാ​ല​ത്ത്, വി. ​സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - case has been registered against about 100 people for violating the covid code of conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.