കാത്തിരുന്ന്​ മുഷിഞ്ഞ്​ സ്​കാനിങ്​ മെഷീനുകൾ

കോഴിക്കോട്​: മെഡിക്കൽ കോളജിൽ കെ.എച്ച്​.ആർ.ഡബ്യു.എസി​െൻറ സ്​കാനിങ്​ മെഷീനുകൾ പ്രവർത്തനം തുടങ്ങാൻ കാത്തിരുന്നു മുഷിഞ്ഞു. 2019 ഫെബ്രുവരിയിൽ വാങ്ങിയ സി.ടി സ്​കാനിങ്​ മെഷീനും എം.ആർ.​െഎ സ്​കാനിങ്​ മെഷീനും ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല. ഒന്നരവർഷമായി പ്രവർത്തന സൗകര്യമൊരുക്കാനായി കാത്തിരിക്കുകയാണ്​ മെഷീൻ. സ്​കാനിങ്​ മെഷീൻ പ്രവർത്തിപ്പിക്ക​ണമെങ്കിൽ റൂമുകൾക്ക്​ റേഡിയേഷൻ കടക്കാത്തവിധം പ്രത്യേക സൗകര്യങ്ങൾ ഒരുക്കണമായിരുന്നു.

അതൊരുക്കും മുമ്പാണ്​ മെഷീൻ വാങ്ങിയത്​. യന്ത്രങ്ങൾ എത്തിയ ശേഷമാണ്​ ലാബിൽ അറ്റകുറ്റപ്പണി തുടങ്ങിയത്​. ഒന്നേകാൽ വർഷം കാത്തിരുന്ന്​ അറ്റകുറ്റപ്പണി പൂർത്തിയാക്കി. എന്നാൽ, ഇപ്പോൾ വൈദ്യുതിയുടെ പേരിലാണ്​ പ്രവർത്തനം മുടങ്ങിയിരിക്കുന്നത്​. സി.ടി സ്​കാനിനൊപ്പം എം.ആർ.ഐ കൂടി പ്രവർത്തിപ്പിക്കണമെങ്കിൽ കൂടുതൽ വൈദ്യ​ുതി കപ്പാസിറ്റി ആവശ്യമാണ്​.

അതിനുള്ള പ്രവർത്തനങ്ങൾ ഇതുവരെയായിട്ടും തുടങ്ങിയിട്ടില്ല. കോടികൾ വിലവരുന്ന രണ്ട്​ വൈദ്യുതി യന്ത്രങ്ങളാണ്​ ഒന്നര വർഷത്തോളമായി ഉപയോഗിക്കാതെ പൊടിപിടിച്ച്​ കിടക്കുന്നത്​.സൗകര്യമൊരുക്കുന്നതിനുമുമ്പ്​ തിരക്കുപിടിച്ച്​ യന്ത്രം വാങ്ങിയത്​ എന്തിനാണെന്നും വ്യക്​തമല്ല.

Tags:    
News Summary - calicut medical college CT scanning and MRA scanning machines not working

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.