കെ.എസ്.ആര്.ടി.സിയുടെ ഡബിള്‍ഡക്കര്‍ ബസ് ഉദ്ഘാടനം ചെയ്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസും ഉദ്യോഗസ്ഥരും
നഗരത്തിലൂടെ യാത്ര ചെയ്യുന്നു
കോഴിക്കോട്: തിരുവനന്തപുരത്തും മൂന്നാറിലും വൻവിജയമായി മാറിയ കെ.എസ്.ആർ.ടി.സിയുടെ ഓപൺ ഡബിൾ ഡക്കർ സിറ്റി റൈഡ് ഇനി മുതൽ കോഴിക്കോട്ടും. കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലിന് സമീപം നടന്ന ചടങ്ങില്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. തിങ്കളാഴ്ച മുതൽ സർവിസ് തുടങ്ങാനാണ് തീരുമാനം. കെ.എസ്.ആര്.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ നിരക്കില്‍ സാധാരണക്കാര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുകയാണ് സര്‍വിസിന്റെ ലക്ഷ്യം.
എല്ലാ ദിവസവും വൈകീട്ട് മൂന്നു മണിക്കാണ് സർവിസ് തുടങ്ങുക. രാത്രി 10ന് അവസാനിക്കും. ആദ്യഘട്ടത്തില്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍നിന്ന് തുടങ്ങി സരോവരം ബയോപാര്‍ക്ക്, മാനാഞ്ചിറ, ബീച്ച് എന്നിവിടങ്ങളിലെ കാഴ്ചകളിലൂടെയാകും സര്‍വിസ്. അഞ്ച് ട്രിപ്പുകളാകും തുടക്കത്തില്‍ ഉണ്ടാവുക. രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേപ്പൂര്‍, ചാലിയം, കാപ്പാട് തുടങ്ങിയ ഇടങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കും. ഫ്ലാഗ് ഓഫ് ചടങ്ങില്‍ അഹമ്മദ് ദേവര്‍കോവില്‍ എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീജ സി. നായര്‍, കെ.എസ്.ആര്.ടി.സി അസി. വർക് മാനേജര്‍ ഗിരീഷ്, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.