ഗീതാനന്ദൻ
Posted On
date_range Updated On
date_range പയ്യോളിയിൽ വ്യാപാരിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി
പയ്യോളി (കോഴിക്കോട്): പയ്യോളി ടൗണിൽ പേരാമ്പ്ര റോഡിലെ ഗോൾഡ് കവറിങ് സ്ഥാപന ഉടമയും പൊയിൽക്കാവ് സ്വദേശിയുമായ ചിറ്റയിൽ താഴെ ഗീതാനന്ദനെ (52) ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 7.45ഓടെ പയ്യോളി പെരുമാൾപുരത്തെ പുലിറോഡിന് സമീപമുള്ള റെയിൽവെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ഷീജ. പിതാവ്: പരേതനായ സി. ഗോപാലൻ നായർ. മാതാവ്: കാർത്ത്യാനിയമ്മ. സഹോദരങ്ങൾ : രാജൻ (റിട്ട. അധ്യാപകൻ) , രാധാകൃഷ്ണൻ (വിശാഖപട്ടണം), രാജീവൻ (അധ്യാപകൻ, ചേമഞ്ചേരി കൊളക്കാട് യു.പി. സ്കൂൾ).
പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.