സത്യചന്ദ്രൻ പൊയിൽക്കാവിെൻറ കവിതസമാഹാരത്തിനായി ഒന്നരപ്പതിറ്റാണ്ടു മുമ്പ് തയാറാക്കിയ കവർ പേജ്
കോഴിക്കോട്: 'മരണത്തെ പേടിച്ചാണ് ഞാന്‍ കവിതകള്‍ എഴുതുന്നത് ജീവിതത്തെ പേടിച്ച് ചിലര്‍ സമ്പാദിക്കുന്നതുപോലെ' എന്നുപറഞ്ഞ കവിക്കായി, വർഷങ്ങൾക്കു മുമ്പ് പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത പുസ്തകപ്രസിദ്ധീകരണം വീണ്ടും നടത്തി സൗഹൃദ കൂട്ടായ്മ.
ഒന്നരപതിറ്റാണ്ടു മുമ്പ് സൺഡേ തിയറ്റർ ഗ്രൂപ്പിെൻറ ഭാഗമായി നടത്തിയ 10 ദിവസത്തെ ക്യാമ്പിൽ കുട്ടികൾക്ക് പുസ്തക പ്രസിദ്ധീകരണം പഠിക്കുന്നതിനായാണ് സത്യചന്ദ്രൻ പൊയിൽക്കാവിെൻറ 100 കവിതകൾ നൽകിയത്.
20 പേർ ചേർന്ന് ആ കവിതകൾ എഡിറ്റ് ചെയ്ത് 25 കവിതകൾ തെരഞ്ഞെടുത്ത് കൂട്ട് എന്നപേരിൽ കവിത സമാഹാരം പുറത്തിറക്കി. അതിനായി അവർതന്നെ വരച്ച ചിത്രങ്ങൾെകാണ്ട് 500ഓളം കവറുകളും ഒരുക്കി. പബ്ലിക് ലൈബ്രറി ഹാളിൽ ആ കവറുകൾ പ്രദർശിപ്പിച്ചു.
പൂർണ ബുക്സിലെ എൻ.ഇ. ബാലകൃഷ്ണ മാരാർ 2006 ഏപ്രിൽ 18ന് സൺഡേ തിയറ്ററിെൻറ കൂട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗിന്നസ് പക്രുവാണ് പുസ്തകം പ്രകാശനം ചെയ്തത്.
ജീവിതത്തിരക്കുകളിൽ അലഞ്ഞ കവി പല ജോലികളും ചെയ്തെങ്കിലും ഇന്ന് ഈ കോവിഡ് കാലത്ത് ജീവിതത്തിെൻറ രണ്ടറ്റം മുട്ടിക്കാൻ പാടുപെടുകയാണ്. കവിയുെട നിസ്സഹായാവസ്ഥ കണ്ട് സഹായിക്കാൻ ഒരുങ്ങിയിരിക്കുകയാണ് അന്നത്തെ ആ കുട്ടികൾ.
പലവഴിക്ക് പിരിഞ്ഞ അവർ കവിയെ സഹായിക്കാനായി വീണ്ടും ഒത്തുചേരുകയായിരുന്നു. അന്നത്തെ കൂട്ടത്തിൽ 15 പേരെ മാത്രമേ കണ്ടെത്താനായുള്ളൂ. ഇവർ കൂട്ട് എന്ന കവിത സമാഹാരം വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. ഡോ. കൃഷ്ണനുണ്ണി, ഡബിങ് ആർട്ടിസ്റ്റും ഗായികയുമായ അനുപമ സോമശേഖരൻ, നടനും സംവിധായകനുമായ രാഹുൽ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി.
അന്നത്തെ സമാഹാരത്തിൽ ഉൾപ്പെടുത്തിയ 25 കവിതകളുടെ കോപ്പികൾ കണ്ടെടുക്കുന്നതിനും പ്രിൻറ് ചെയ്യുന്നതിനുമുള്ള നടപടികൾ നടക്കുന്നുണ്ട്.
അന്ന് തയാറാക്കിയ കവർ േപജുകളിൽ 200 എണ്ണം ബാക്കിയുണ്ട്. അവ തന്നെയാണ് പുസ്തകത്തിന് കവറായി ഉപയോഗിക്കുന്നത്. ഒന്നരപ്പതിറ്റാണ്ടു മുമ്പ് 40 രൂപക്ക് വിറ്റ പുസ്തകം ഇപ്രാവശ്യം കവിക്കുള്ള ധനസഹായാർഥമാണ് വിൽക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.