ഹ്യുമാക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബസ് സ്റ്റോപ്പുകളിൽ സ്ഥാപിച്ചിരുന്ന അറബിയിലുള്ള ബോർഡ്
കോഴിക്കോട്: സ്വകാര്യ കമ്പനി നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച അറബിയിലുള്ള പരസ്യ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു.
കാക്കഞ്ചേരി ടെക്നോ ഇൻഡസ്ട്രീസ് പാർക്കിലെ ഹ്യുമാക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിെൻറ ബോർഡുകളാണ് നശിപ്പിച്ചത്. കമ്പനി നഗരത്തിലെ ഏഴ് ബസ് സ്േറ്റാപ്പുകളിൽ ഇംഗ്ലീഷിലും അറബിയിലുമായി സ്ഥാപിച്ച ബോർഡുകളാണ് ചിലർ വർഗീയ പ്രചാരണം നടത്തി നശിപ്പിച്ചെതന്ന് മാനേജിങ് ഡയറക്ടർ ഷംസു മൊയ്തീനും പി. മുസ്തഫയും വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
അറബിയിൽ എഴുതിയതിനെ ചിലർ വർഗീയമായി ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂെട കമ്പനിക്കെതിരെ സൈബർ ആക്രമണവും നടത്തി. പിന്നീടായിരുന്നു ബോർഡുകൾ നശിപ്പിച്ചത്. കമ്പനിയുടെ ഓഫിസിലേക്ക് ഫോൺ വിളിച്ച് അജ്ഞാതർ ഭീഷണി മുഴക്കുന്നുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
എൽ.ഇ.ഡി ലൈറ്റിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി രണ്ടര ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് അശോകപുരം റോഡിലെ നാലും എരഞ്ഞിപ്പാലത്തെ രണ്ടും സ്റ്റേഡിയം ജങ്ഷന് സമീപത്തെ ഒന്നും ഉൾപ്പെടെ ഏഴ് ബസ് സ്റ്റോപ്പുകൾക്ക് മുകളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചിരുന്നത്.
എല്ലാ മത വിഭാഗത്തിലുംപെട്ടവർ ജോലി െചയ്യുന്ന സ്ഥാപനമാണ് തങ്ങളുടേതെന്നും ബോർഡുകൾ നശിപ്പിച്ചതിെനതിരെ നടക്കാവ് പൊലീസിൽ പരാതി നൽകിയതായും ഇരുവരും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.